ജീവിത സൗഭാഗ്യം 26 [മീനു]

Posted by

സൈമൺ: അത് കൊണ്ടല്ല, നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്ന് വച്ചിട്ടാണ്.

സിദ്ധു: ആരൊക്കെ ഉണ്ട് അവിടെ?

സൈമൺ: എല്ലാരും തന്നെ ഉണ്ട്, 30 പേരോളം.

സിദ്ധു: ജൂലി എവിടെ?

സൈമൺ: അവള് ഇവിടെ ഉണ്ട്.

സിദ്ധു: എടാ സൈമാ… അവളെ പ്രദർശിപ്പിക്കുവാണോ നാട്ടുകാരുടെ മുന്നിൽ? കോളനിക്കാരുടെ സ്വഭാവം കാണിച്ചു അവളുടെ ജീവിതം നശിപ്പിക്കാതെ അവളെ അവിടെ നിന്ന് മാറ്റഡാ.

സൈമൺ: ഇല്ല സിദ്ധു സാറേ… അവള് നമ്മടെ വണ്ടിയിൽ തന്നെ ആണ്. അവൻ പ്രശ്‍നം ഉണ്ടാക്കിയാൽ അവളെ മുന്നിൽ നിർത്താൻ വേണ്ടി ആണ്.

സിദ്ധു: ഡാ… അവള് വിദ്യാഭ്യാസം ഉള്ള നല്ല ഒരു കുട്ടിയാണ്. വെറുതെ അവളുടെ ജീവിതം വച്ച് കളിക്കരുത്. അടിക്കും ഞാൻ നിന്നെ.

സൈമൺ: നിങ്ങൾ പറഞ്ഞാൽ നമ്മൾ കേൾക്കാതിരിക്കുവോ?

സിദ്ധു: ഞാൻ ഇപ്പൊ അങ്ങോട്ട് വരും. അവളെ എൻ്റെ വണ്ടിയിൽ കയറ്റിക്കൊ വഴിയിൽ വച്ച്. എനിക്ക് അവൾ ആയിട്ട് സംസാരിക്കണം. പോലീസ് നെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഞാൻ വരുന്നത് വരെ അവിടെ ആരും അനങ്ങരുത്.

സൈമൺ: ശരി.

സിദ്ധു: ആന്റപ്പനോട് പറഞ്ഞേക്ക് ഞാൻ വരുന്നുണ്ടെന്നു.

സിദ്ധു ഓഫീസിൽ നിന്ന് ഇറങ്ങി, വഴിയിൽ വച്ച് സൈമൺ പറഞ്ഞതനുസരിച്ചു ജൂലി സിദ്ധു ൻ്റെ കാര് ൽ കയറി.

സിദ്ധു: ഡീ…

ജൂലി: (കരഞ്ഞു കൊണ്ട്) സിദ്ധു ഏട്ടാ… എന്നെ വഴക്ക് പറയരുത്.

സിദ്ധു: വഴക്ക് അല്ല, നല്ല അടി ആണ് നിനക്ക് തരേണ്ടത്.

ജൂലി കരഞ്ഞു കൊണ്ട് സിദ്ധു ൻ്റെ നെഞ്ചിലേക്ക് അമർന്നു. സിദ്ധു അവളെ തൻ്റെ ഇടതു കൈ കൊണ്ട് ചേർത്തു പിടിച്ചു.

സിദ്ധു: ഡീ…

ജൂലി: ഹാ… ഏട്ടാ…

Leave a Reply

Your email address will not be published. Required fields are marked *