മൂന്ന് പേരും കൂടി കാർ പാർക്ക് ചെയ്തു അവളുടെ ഫ്ലാറ്റ് ലേക്ക് നടന്നു.
വിശാൽ: നല്ല പ്രോപ്പർട്ടി ആണല്ലോ.
മീര: ആണോ? താങ്ക് യു.
മീര കാളിങ് ബെൽ അടിച്ചു.
സെർവെൻറ് ചേച്ചി ഡോർ തുറന്നു.
മീര: വാ.. ഇരിക്ക് രണ്ടുപേരും. (ചേച്ചിയോട്) അവള് എവിടെ ചേച്ചി?
ചേച്ചി: ഉറക്കം ആണ്. കുറച്ചു നേരം ആയി.
മീര: ഹ്മ്മ്… ഫുഡ് കൊടുത്തോ?
ചേച്ചി: ഹാ.. കൊടുത്തു. ഞാൻ പോട്ടെ മോളെ? ഇവർക്ക് ചായ എടുക്കണോ?
മീര: വേണമെന്നില്ല ചേച്ചി. ഞാൻ കൊടുത്തോളം, ചേച്ചി പൊക്കോ.
ചേച്ചി: ശരി മോളെ.
ചേച്ചി ഉടനെ തന്നെ അവരെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പോയി. മീര ഡോർ ലോക്ക് ചെയ്തു കൊണ്ട്.
“അവൾ ഉറക്കം ആണ്, വിശാൽ…. എങ്ങനെ ഉണ്ട് ഫ്ലാറ്റ്?”
വിശാൽ: ഹ്മ്മ്… കൊള്ളാം… നല്ല ഫ്ലാറ്റ്.
മീര: നിങ്ങൾ ഇരിക്ക് ഞാൻ കോഫി എടുക്കാം.
അലൻ: കോഫി മാത്രേ ഉള്ളോ?
മീര: വേറെന്താ വേണ്ടത് നിനക്ക്?
അലൻ: അത് നിനക്ക് അറിയില്ലേ?
മീര: എൻ്റെ വായിൽ നിന്ന് കേൾക്കും നീ കെട്ടോ.
വിശാൽ: ഞാൻ ഉണ്ടെന്നു വിചാരിച്ചു വീർപ്പു മുട്ടണ്ട രണ്ടു പേരും ഞാൻ പോണമെങ്കിൽ പോയേക്കാം.
മീര: അയ്യേ… ഞാൻ വിശാൽ ഉള്ളത് കൊണ്ട് ആണ് രണ്ടു പേരെയും വിളിച്ചത്.
അലൻ: അതെന്താ ഞാൻ ഇപ്പൊ പുറത്തു ആയോ?
മീര: പോടാ… ഞാൻ കോഫി എടുക്കട്ടേ. ബാക്കി ഞാൻ പിന്നെ പറയാം.
മീര കിച്ചൻ ലേക്ക് പോയി.
അലനും വിശാലും ഫ്ലാറ്റ് മുഴുവൻ നോക്കി കണ്ടു, അല്ല… അലൻ വിശാൽ നെ കാണിച്ചു കൊടുത്തു വിശദം ആയി. മോളെയും കണ്ടു അവർ.
വിശാൽ: നല്ല മോൾ.
അലൻ: അവളുടെ അല്ലെ മോശം ആവില്ലല്ലോ.