സിദ്ധു: എൻ്റെ പൊന്നു നിമ്മി, നീ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിക്കരുത്.
സിദ്ധു അവളെ തൻ്റെ ശരീരത്തിലേക്ക് ചേർത്ത് കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. നിമ്മി അവൻ്റെ നെഞ്ചിലേക്ക് അമർന്നു ചേർന്നു കൊണ്ട് അവൻ്റെ കഴുത്തിലേക്ക് അവൾ തൻ്റെ ചുടുകൾ ചേർത്തു.
സിദ്ധു: നിമ്മീ…
നിമ്മി: ഹാ… ഡാ…
സിദ്ധു: നീ വെറുതെ ഒന്നും പേടിക്കേണ്ട. ഞാൻ നിന്നെ ഉപേക്ഷിക്കില്ല.
നിമ്മി: അതിൽ എനിക്ക് പേടി ഇല്ല.
സിദ്ധു: ഹ്മ്മ്…
അപ്പോളേക്കും സിദ്ധു നെ മീര വിളിച്ചു.
സിദ്ധു: ഹ ഡീ…
മീര: നീ എവിടാ?
സിദ്ധു: ഞാൻ നിമ്മിയുടെ അടുത്ത ഉണ്ട്.
മീര: ആഹാ… നേരത്തെ ഇറങ്ങിയോ രണ്ടും?
സിദ്ധു: ഇല്ല ഡീ… ഇപ്പൊ ഇറങ്ങിയതേ ഉള്ളു.
മീര: ഓക്കേ, അലൻ വരം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവൻ്റെ കൂടെ പോവാ.
സിദ്ധു: ഓക്കേ ഡീ…
നിമ്മി: ഡീ… അന്നത്തെ പോലെ പെടാൻ നിൽക്കണ്ട.
മീര: ഒന്ന് പോടീ… നീ ആ ഡോൺ നെ നോക്കിക്കോ.
സിദ്ധു: ഡോണോ?
മീര: കൂടുതൽ ഞങ്ങളിൽ നിന്ന് ഒളിക്കേണ്ട. കുറച്ചൊക്കെ മനസിലായി എനിക്ക്. അലനെ ഒന്ന് നേരിട്ട് കാണട്ടെ, ബാക്കി ഞാൻ അത് കഴിഞ്ഞു പറയാം.
നിമ്മി: ഈ കള്ളൻ, ഒന്നും പറയുന്നില്ലെടീ, നീ കമ്പ്ലീറ്റ് ചോദിക്ക് അവനോട് കെട്ടോ.
മീര: ഹാ, അത് ഉറപ്പല്ലേ. ഓക്കേ ഡീ… അവൻ വന്നു. ബൈ.. ഞാൻ ചെന്നിട്ട് വിളിക്കാം.
നിമ്മി: ഓക്കേ ഡീ…
മീര: ഓക്കേ ഡാ… Mr. ഡോൺ…
സിദ്ധു: പോടെ…
സിദ്ധു നിമ്മിക്ക് തൻ്റെ ഫോൺ കൊടുത്തു, അവൻ ശില്പ യുടെ ചാറ്റ് തുറന്നു കൊടുത്തിട്ട് വായിക്കാൻ പറഞ്ഞു. നിമ്മി അവൻ്റെ നെഞ്ചിൽ ചാരി കിടന്നു കൊണ്ട് അത് വായിച്ചു. എന്നിട്ട് വിടർന്ന കണ്ണുകളോടെ അവനെ നോക്കി.