സിദ്ധു: നിങ്ങൾ ഇപ്പൊ ഇടപെടേണ്ട പ്രമോദ്. ഞാൻ ഒന്ന് നോക്കട്ടെ.
പ്രമോദ്: സിദ്ധു, ആ ഷോപ് അറിയാല്ലോ, പിടിപാടുള്ള ആൾക്കാർ ആണ്. ഞങ്ങൾ പോയില്ലെങ്കിൽ അവര് മുകളിൽ ഒക്കെ വിളിക്കും.
സിദ്ധു: പ്രമോദേ എനിക്ക് വിട്, ഏതു മുകളിൽ ആയാലും.
പ്രമോദ്: അതെനിക്കറിയാം സിദ്ധു.
സിദ്ധു: ഞാൻ വന്നിട്ട് ആവശ്യം ഉണ്ടെങ്കിൽ പറയാം, അപ്പൊ പ്രമോദ് വന്നാൽ മതി. ഓക്കേ?
പ്രമോദ്: ശരി സിദ്ധു. താമസിക്കല്ലേ.
സിദ്ധു: ഇല്ല ഡോ
സിദ്ധു ഫോൺ എടുത്തു ഡയല് ചെയ്തു… “സൈമൺ…..”
സൈമൺ: സിദ്ധു സർ….
സിദ്ധു: എന്താ സൈമാ, കടയുടെ മുന്നിൽ?
സൈമൺ: സാറേ… നിങ്ങൾ ഇതിൽ ഇടപെടരുത്.
സിദ്ധു: നീ കാര്യം പറ സൈമാ…
സൈമൺ: നമ്മുടെ ആന്റപ്പൻ്റെ മോൾ ഇല്ലേ?
സിദ്ധു: ആര് ജൂലി ഓ?
സൈമൺ: ആ ജൂലി.
സിദ്ധു: അവൾക്ക് എന്ത് പറ്റി?
സൈമൺ: അവള് ഒരുത്തൻ ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നു.
സിദ്ധു: ആര്?
സൈമൺ: അവൻ ആണ് ഈ കടയിൽ ഉള്ളത്?
സിദ്ധു: അതാണോ പ്രശ്നം?
സൈമൺ: അല്ല, അവൻ എന്നോ രാത്രിയിൽ അവളുടെ അടുത്ത് വന്നു. കല്യാണം കഴിക്കും എന്നും പറഞ്ഞു ആണ് എല്ലാം. എന്നിട്ട് ഇപ്പൊ, കാര്യം കഴിഞ്ഞു അവൻ കൈ മലർത്തി. കോളനി ലെ പെണ്ണ് ആയത് കൊണ്ട് അവനു പറ്റില്ലെന്ന് അവളെ കെട്ടാൻ.
സിദ്ധു: എന്നിട്ട് ഇപ്പൊ എന്താ നിങ്ങൾ അവിടെ ചെയ്യുന്നത്?
സൈമൺ: ഞങ്ങൾ അവനെ കൊണ്ട് പോവും. അവനെ ഇവിടെ നിന്ന് ഇറക്കി കൊണ്ട് പോവും.
സിദ്ധു: സൈമാ.. നീ എന്താ ഇത് എന്നോട് പറയാതിരുന്നത്?
സൈമൺ: എൻ്റെ പൊന്നു സിദ്ധു സാറേ… ഈ പ്രശ്നത്തിൽ ഒക്കെ നിങ്ങളെ ഇടപെടുത്തണോ?
സിദ്ധു: ജൂലി നമ്മുടെ കുട്ടി അല്ലേടാ? എന്നിട്ടാണോ നീ മിണ്ടാതെ ഇരുന്നത്?