അലൻ…. എന്നെ ഒന്ന് ഓഫീസിൽ ആക്കാമോ?
അലൻ: അത് ചോദിക്കണോ സിദ്ധു…
സിദ്ധു: അല്ലെങ്കിൽ വേണ്ട. അലൻ ഇവിടെ നിൽക്ക്. നിൻ്റെ സ്റ്റാഫ് നു ഒക്കെ ഒരു ചെറിയ പേടി കാണും. നീ ഇന്ന് ഇവിടെ തന്നെ നില്ക്. ദിലീപ് നെയും ഒറ്റക്ക് ഇരുത്തണ്ട, ഒന്ന് ആശ്വസിപ്പിച്ചേക്ക്. കാര്യങ്ങൾ അവനെ പറഞ്ഞു മനസിലാക്ക്. വിശാൽ ഉണ്ടല്ലോ, ഞാൻ വിശാൽ ൻ്റെ കൂടെ പോയ്കോളാം.
വിശാലേ… എന്നെ ഒന്ന് ഓഫീസിൽ ആക്കുന്നതിനു ബുദ്ധിമുട്ടില്ലല്ലോ…
വിശാൽ: ഏയ്… വാ ഞാൻ കൊണ്ട് ആക്കാം…
സിദ്ധു: ഓക്കേ… ശരി അലൻ…
സിദ്ധു വിശാൽ ൻ്റെ കാർ ൽ ഓഫിസ് ലേക്ക് പോന്നു…
ഒന്നും മിണ്ടാതെ ഇരുന്നു ഡ്രൈവ് ചെയ്യുന്ന വിശാൽ നെ നോക്കി സിദ്ധു…
” എന്താ വിശാൽ… ഒരു മൂകത?”
വിശാൽ: ഏയ്… സിദ്ധു ഞങ്ങൾ ഉദ്ദേശിച്ച ആളല്ല.
സിദ്ധു: നിങ്ങൾ എന്ന് പറഞ്ഞാൽ?
വിശാൽ: ഞാനും അലനും.
സിദ്ധു: നിങ്ങൾ എന്താ ഉദ്ദേശിച്ചത്?
വിശാൽ: എനിക്ക് അലൻ പറഞ്ഞുള്ള അറിവേ ഉള്ളു സിദ്ധു നെ കുറിച്ചു. അവൻ പറഞ്ഞത് അനുസരിച്ച, ഒരു പാവം… സത്യസന്ധൻ… മീര ഡെ ക്ലോസ് ഫ്രണ്ട്.
സിദ്ധു: ഇതൊക്കെ തെറ്റ് ആണോ? ഞാൻ പ്രശ്നക്കാരൻ ആണോ?
വിശാൽ: അയ്യോ അങ്ങനെ അല്ല, പക്ഷെ സിദ്ധു ഇതിനൊക്കെ അപ്പുറത്തു ആരോ ആണ്.
സിദ്ധു: ഞാൻ ഒരു ഭീകരനും അല്ല വിശാൽ, എന്നെ തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല, അത്രേ ഉള്ളു.
വിശാൽ സിദ്ധു നെ നോക്കി ചിരിച്ചു.
സിദ്ധു: ഓഫീസ് എത്തി, നീ ആ ഗേറ്റ് ൻ്റെ മുന്നിൽ നിർത്തു.
സിദ്ധു കാർ ൽ നിന്നും ഇറങ്ങി….
“താങ്ക്സ് വിശാൽ… നമുക്ക് ഒരു ദിവസം കൂടാം”