വിജയൻ: ഡാ സിദ്ധു… അലൻ എൻ്റെ ഒരു relative ആണ്.
സിദ്ധു: അലൻ എൻ്റെ ഫ്രണ്ട് ആണ്. എൻ്റെ കൂടെ ഉണ്ട്. ഞാൻ സ്പീക്കർ ൽ ഇടാം.
വിജയൻ: അലൻ….
അലൻ: സർ…
വിജയൻ: സിദ്ധു നിൻ്റെ ഫ്രണ്ട് ആണെന്ന് എനിക്ക് അറിയില്ലാരുന്നു. ഈ നാട്ടിലെ പോലീസ് ഉം ഗുണ്ടകളും സിദ്ധു പറയുന്നിടത് നിൽക്കും പിന്നെ എന്താ. എല്ലാം ഓക്കേ ആയില്ലേ?
അലൻ: ഓക്കേ ആണ് സർ…
വിജയൻ: അപ്പോ ശരി സിദ്ധു… ഞാൻ പിന്നെ വിളിച്ചോളാം നിന്നെ.
സിദ്ധു: ഓക്കേ…
സിദ്ധു പുറത്തേക്ക് ഇറങ്ങി കൂടെ എല്ലാവരും. അലൻ ദിലീപ് നോട് സീറ്റ് ൽ പോയി ജോലി ചെയ്തോളാൻ പറഞ്ഞു. ദിലീപ് സീറ്റ് ലേക്ക് പോയി.
സിദ്ധു: സൈമാ… അവൻ്റെ വീടും വീട്ടുകാരും നിൻ്റെ നിരീക്ഷണത്തിൽ ആയിരിക്കണം ഞാൻ പറയുന്നത് വരെ… എന്ത് movement ഉണ്ടായാലും എന്നെ അറിയിക്കണം.
സൈമൺ: ചെയ്യാം.
സിദ്ധു: ആന്റപ്പാ… കല്യാണത്തിന് ഉള്ളതൊക്കെ റെഡി ആക്കിക്കോ. വല്ലതും കരുതിയിട്ടുണ്ടോ? പിന്നെ.. നീ തൽകാലം ഒരു വീട് വാടകക്ക് എടുത്ത് മാറ്. കോളനി യിൽ വേണ്ട ഇനി.
സൈമണും ആന്റപ്പനും സിദ്ധു നെ ഒന്ന് നോക്കി.
സിദ്ധു: അത് വേണം ആന്റപ്പാ… ജൂലി ക്കും അവളുടെ ഫ്രണ്ട്‌സ് നെ ഒക്കെ വിളിച്ചു കോളനി ൽ കൊണ്ടുവരാൻ ഒരു ചമ്മൽ ഉണ്ടാവും. അവള് പറയുന്നില്ല എന്നെ ഉള്ളു. പിന്നെ ദിലീപ്… അവൻ്റെ ഫാമിലി സ്റ്റാറ്റസ് ഉം നമ്മൾ നോക്കണ്ടേ?
ആന്റപ്പൻ: ചെയ്യാം…
സിദ്ധു: സൈമാ… ബ്രിട്ടോ വന്നില്ലേ?
സൈമൺ: വന്നില്ല ഇതുവരെ…
സിദ്ധു: കാർ എൻ്റെ ഓഫീസിൽ കൊണ്ട് തരാൻ പറ. നിങ്ങൾ പൊക്കോ..