ജീവിത സൗഭാഗ്യം 26
Jeevitha Saubhagyam Part 26 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിൽ തൻ്റെ ജോലി ചെയ്തു കൊണ്ടിരുന്ന സിദ്ധു ൻ്റെ മുന്നിലേക്ക് മീര യുടെ കാൾ.
സിദ്ധു: എന്താ ഡീ?
മീര: ഡാ, അലൻ ൻ്റെ ഷോപ് ൽ എന്തോ ഇഷ്യൂ ഉണ്ട്. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. പിന്നെ ഒരു മെസ്സേജ് വന്നു ചെറിയ ഇഷ്യൂ ആണെന്നും പറഞ്ഞു.
സിദ്ധു: എന്ത് ഇഷ്യൂ?
മീര: ആവോ, അവൻ്റെ ഷോപ് ൽ ഉള്ള ഏതോ സ്റ്റാഫ് എന്തോ പ്രശനം ഉണ്ടാക്കിയിട്ട് ഉണ്ട്. എന്തോ പെണ്ണ് കേസ് ആണ്. കുറെ ആളുകൾ കൂടിയിട്ടുണ്ടെന്നു പറഞ്ഞു. കൂടുതൽ ഒന്നും അറിയില്ല.
സിദ്ധു: ഹ്മ്മ്… ഞാൻ നോക്കട്ടെ.
സിദ്ധു അലനെ വിളിച്ചു.
അലൻ: സിദ്ധു. ഒരു ചെറിയ തിരക്കിൽ ആണ്. ഞാൻ പിന്നെ വിളിക്കാം.
സിദ്ധു: എന്താ പ്രശ്‍നം ഷോപ് ൽ?
അലൻ: നമ്മുടെ സ്റ്റാഫ് ഒരു ചെറിയ പ്രശനം ഉണ്ടാക്കിയതാ. ഞാൻ ഇത് കഴിഞ്ഞു വിളിക്കാം.
സിദ്ധു: ഞാൻ വരണോ?
അലൻ: ഏയ്… ഇത് സിദ്ധു ൻ്റെ കൈയിൽ ഒന്നും നിൽക്കില്ല. തത്കാലം ഞാൻ പോലീസ് നെ വിളിച്ചിട്ടുണ്ട്. പിന്നെ വിശാൽ വരുന്നുണ്ട്.
സിദ്ധു: ഏതു സ്റ്റേഷൻ?
അലൻ: ഇടപ്പള്ളി സ്റ്റേഷൻ. നമ്മുടെ ഇടപ്പള്ളി ഷോപ് ൽ ആണ്.
സിദ്ധു: ഓക്കേ.
സിദ്ധു ഇടപ്പള്ളി SI പ്രമോദ് നെ വിളിച്ചു…
പ്രമോദ്: സിദ്ധാർഥ്….
സിദ്ധു: പ്രമോദ്, എൻ്റെ ഒരു സുഹൃത് ആണ് അലൻ, അവൻ്റെ ഷോപ് ൽ എന്താ ഒരു പ്രശ്‍നം.
പ്രമോദ്: ആ മനസിലായി, പക്ഷെ സിദ്ധു അതിൽ ഇടപെടേണ്ട, സംഗതി പെണ്ണ് കേസ് ആണ്. അവിടത്തെ ഒരു സ്റ്റാഫ് ചിത്തിരപുരം കോളനി ലെ ഏതോ ഒരു പെണ്ണും ആയിട്ട് ഉള്ള പ്രശ്‍നം ആണ്. കോളനിക്കാർ അവിടെ കൂടിയിട്ടുണ്ട്. സിദ്ധു നു അറിയാൻ വയ്യാത്ത ആൾക്കാർ ഒന്നും അവിടെ ഇല്ല എന്ന് എനിക്കറിയാം. എന്നാലും പെണ്ണ് കേസ് ആണ്, അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് ഇടപെടേണ്ട എന്ന്.