പ്രിയം [Rashford]

Posted by

പ്രിയതഃ നിനക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോ?

നന്ദുഃ എന്ന് വെച്ചാല്‍?

പ്രിയതഃ ഹോട്ട് or കോള്‍ഡ്?

നന്ദുഃ ഹോട്ട് തന്നെ ആയിക്കോട്ടെ മാഡം. ഇപ്പോഴത്തെ അവസ്ഥയക്ക് അതാ നല്ലത്.

പ്രിയത വേഗം റൂമിന്‍റെ സൈഡിലേക്ക് നടന്നു. ഒരു മിനിബാര്‍ സെറ്റപ്പ് അവള്‍ ആദ്യമേ ഒരുക്കിയിരുന്നു. കല്യാണത്തിന്‍റെ ടെന്‍ഷന്‍ അകറ്റാന്‍. ഇനി ഇപ്പോള്‍ എന്ത് ടെന്‍ഷന്‍ എന്ത് കല്യാണം. അവള്‍ വേണമെങ്കില്‍ കെട്ടട്ടെ. തനിക്കൊരു മൈരുമില്ല. പ്രിയത ദേഷ്യത്തോടെ ഓര്‍ത്തു. അവള്‍ ഒരു ബോട്ടില്‍ ജാക്ക് ഡാനിയില്‍സ്സ് തന്നെയെടുത്തു.

പ്രിയത നല്ല കൂടിയ ഐറ്റംസാണ് കഴിക്കാറുള്ളത്. ബിസിനെസ്സ് ട്രിപ്പിനും, പാര്‍ട്ടിക്കുമൊക്കെ പോയി പോയി ഇതൊക്കെ ശീലമായി. ഇന്ന് എന്തായാലും എന്തെങ്കിലും കുടിച്ചെ പറ്റു. അല്ലെങ്കില്‍ ശരിയാകില്ല. അവള്‍ ഒരു ചെറിയ ബക്കറ്റ് ഐസ്സ് ക്യൂബസ്സും എടുത്ത് നന്ദുവിന്‍റെ അടുത്തേക്ക് നടന്നു. അവന്‍ അപ്പോഴേക്കും രണ്ട് ഗ്ലാസ്സെടുത്ത് സെറ്റാകി വെച്ചിരുന്നു.

പ്രിയതഃ ആഹ് എല്ലാം സെറ്റാണല്ലോ.

നന്ദുഃ പിന്നല്ല മാഡം ഇരിക്ക്.

പ്രിയത അവന്‍റെ മുന്നിലെ ടേബിളിലേക്ക് ഇരുന്നു. അവള്‍ ബോട്ടില്‍ പൊട്ടിച്ച് രണ്ട് ഗ്ലാസ്സുകളിലായി പകര്‍ന്നു. അളവും, ഒഴിക്കലും എല്ലാം അവള്‍ക്ക് നിശ്ചയമായിരുന്നു. നന്ദു അവളെ അത്ഭുതത്തോടെ നോക്കി നിന്നു.

പ്രിയതഃ എന്താടാ ഇങ്ങനെ നോക്കുന്നെ?

നന്ദുഃ അല്ല മാഡം ഭയങ്കര expert ആണല്ലെ.

പ്രിയതഃ ഇതൊക്കെ എന്ത് മോനെ. ഇതിന്‍റെ അപ്പുറം ചാടി കടന്നവളല്ലെ ഞാന്‍.

Leave a Reply

Your email address will not be published. Required fields are marked *