പ്രിയതഃ അഞ്ജു!
അഞ്ജുഃ പിന്നല്ലാതെ, നിങ്ങളുടെ പരിപാടിയെല്ലാം ഞാന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് ഞാന്‍ നാട്ടുകാരെ മുഴുവന്‍ കാണിക്കും. എല്ലാവരും അറിയട്ടെ നിങ്ങളുടെ തനികൊണം.
നന്ദുഃ അഞ്ജു വെറുതെ അവിവേകം ഒന്ന് കാണിക്കല്ല്.
നന്ദു അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
അഞ്ജുഃ ഞാന്‍ കാണിക്കും, എല്ലാവരൂം അറിയട്ടെ ബഹുമാനപ്പെട്ട പ്രിയത നായരുടെ തനിസ്വരൂപം.
പ്രിയതഃ നീ ഈ വീഡിയോ നാട്ടുകാരെ എല്ലാം കാണിക്കുവോ?
അഞ്ജുഃ കാണിക്കും, എല്ലാവരെയും കാണിക്കും.
പ്രിയതഃ എങ്കില്‍ അതിന് മുമ്പെ അതുപോലെയൊരു വീഡിയോ നിന്‍റെ ഭര്‍ത്താവിന്‍റെ അടുത്തും ചെല്ലും.
പ്രിയത പറയുന്നത് കേട്ട് അഞ്ജു ഒന്ന് ഞെട്ടി. ഇവര്‍ എന്താ ഈ പറയുന്നത്. പ്രിയതയുടെ മുഖത്ത് ഭാവമാറ്റം ഒന്നും അവള്‍ കണ്ടില്ല. അതുകൂടെ ആയപ്പോള്‍ അഞ്ജു ശരിക്കും ഒന്ന് പകച്ച് പോയി. എന്തൊ ഒളിപ്പിക്കുന്നതായി. നന്ദു പെട്ടെന്ന് പ്രിയതയുടെ ചെവിയിലായി എന്തൊ പറഞ്ഞു. പെട്ടെന്ന്.
പ്രിയതഃ വീഡിയോ അല്ല, സെല്‍ഫി. ദേ ഈ നില്‍ക്കുന്ന നിന്‍റെ പഴയ കാമുകനോടൊപ്പം എന്‍റെ വീട്ടില്‍ നിന്‍റെ കിടപ്പറയില്‍ ഓരോന്ന് കാട്ടികൂട്ടിയപ്പോള്‍ അറിയാതെ എടുത്ത ഒരു സെല്‍ഫിയുണ്ട്. അത് ഞാന്‍ മോളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കാണിക്കട്ടെ?
അഞ്ജു അവിടെ പകച്ച് നിന്നു. താനും നന്ദുവും തമ്മിലുള്ള ബന്ധം അമ്മയക്ക് അറിയില്ല എന്നാണ് അവള്‍ വിചാരിച്ചിരിക്കുന്നത്. ഇതിപ്പോള്‍. ഫോട്ടൊയൊക്കെ ഡിലീറ്റ് ചെയ്യണം എന്നവള്‍ അവനോട് പറഞ്ഞതുമാണ്. എന്നിട്ടപ്പോള്‍. അവള്‍ ഒരക്ഷരം മിണ്ടിയില്ല.