** എന്നാ ഒരു പടത്തിനു പോയാലോ….”””
** സത്യം!!!!…… പടത്തിനു പോയാൽ പൊളിക്കും… വാ ഇപ്പൊ തന്നെ പോകാം…””” ആശ്ചര്യത്തോടെ അവനെ നോക്കിക്കൊണ്ട്…. സുഹൈൽ ആവേശത്തോടെ സsകുടഞ്ഞു എഴുന്നേറ്റു…..
** അല്ല ഇയ് എന്താ ഇപ്പൊ പറഞ്ഞെ….. “””” കുറച് മുന്നെ ക്ലാസിൽ പോകാൻ പറഞ്ഞ ചങ്ങായി തന്നെ ഇപ്പോ പടത്തിനു പോകാമെന്ന് പറയുന്നത് കേൾക്കെ സുഹൈൽ ആകെ കിളിപോയ സ്ഥിതിയിലായി
*** ഞെട്ടണ്ട!!!!… ഞാ നേരത്തെ പറഞത് ആലോചിച്ച് വെറുതേ മക്കാറാവണ്ട… അത് പറഞ്ഞതും ഞാൻ തന്നെ ഇപ്പൊ ഇത് പറയുന്നതും അതേ ഞാൻ തന്നെ……. എന്തേയ് നീ വരണില്ലേ????….. “” ചിരിച്ച മുഖവുമായി രാഗ് വണ്ടികൾ പാർക്ക് ചെയ്തിരുന്ന പാർക്കിങ്ങിലോട്ടിലേക്ക് നടന്നു
*** രാഗ് അണ്ണാാാ……. ഞാനുമുണ്ട് …””” വിജിലംബിച്ച ചിന്തകളെ ആകാശത്തിലേക്ക് ഒരു കാറ്റ് പോലെ പറത്തി വിട്ടുകൊണ്ട് സുഹൈൽ രാഗിൻ്റെ പിന്നാലെ ഓടി…..
*** രാഗേഷ് ബ്രോ…. ദേ….. ഇതാണു എൻ്റെ കിളി…. ഇതീ പോകാം…””” തൻ്റെ പൾസർ ബൈക്കിൽ കയറി ഇരുന്നു കൊണ്ട് സുഹൈലത് പറഞ്ഞത്… കൂടെയുള്ളത് തനിക്ക് പറ്റിയ ടീമാണെന്നു അറിഞ്ഞപോഴുള്ള സന്തോഷം അവൻറെയുള്ളിൽ നിറഞ്ഞിരുന്നു..
**** നിനക്ക് പിരാന്താണോ ചങ്ങായി ………ഈ പതക്കുന്ന ബെയിലത്ത് ബൈക്കിൽ പോവാൻ…. ദാണ്ടേ അതാണു എൻ്റെ കുട്ടി ..… നമ്മുക്ക് എസി ഒക്കെ ഇട്ട് അങ്ങ് ചില്ലായി അതീ പോകാം….””” രാഗ് സുഹൈലിനു കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന അവൻ്റെ ചുമല കളർ പോളോ ചൂണ്ടി കാണിച്ചു കൊടുത്തു…..
*** ങ്ങേ.!!!!! രാഗ് അണ്ണാ… നിങ്ങള് വേറെ ലീഗാണല്ലെ…..””” ഒരു അൽഭുതത്തോടെ അതിനൊടപ്പം സുഹൈൽ ഒരു ആരാധനയോടെ അവനെ നോക്കി…