*** ഇക്കാ പടച്ചോനാണെ സത്യം….. ഓള മഹറിൻ്റെ അവകാശം മൂപ്പർ എനിക്ക് തന്നിട്ടുണ്ടെ….. ഓളെ എൻ്റെ മുന്നില് മൂപ്പര് തന്നെ കൊണ്ടെത്തിക്കും…ഇക്ക നോക്കിക്കോ.. “””” ഒരു വെല്ലുവിളിയും പാസാക്കി സുഹൈൽ അയ്‌ലിൽ തൂക്കിയ തോർത്തുമെടുത്ത് കുളിക്കാൻ കേറി……
അനിയൻ്റെ പുതിയ ഭാവങ്ങളും… സംസാരവും ഒരു ചിരിയോടെ ആസിഫ് നോക്കി കണ്ടു…..
അന്ധകാരം മാറി സൂര്യൻ്റെ തീക്ഷ നാളങ്ങൾ ഭൂമിയിലേക്ക് ആഞ്ഞു പതിച്ചു…. അതിൻ്റെ ഉത്കണ്ഠ കൊണ്ട് ഭൂമിയാകെ പ്രകാശ പൂരിതമായി വെട്ടി തിളങ്ങി….. ചുരുക്കി പറഞ്ഞാ പിറ്റെ ദിവസം നേരം പുലർന്നു….
**** സുഹൈലെ…. എടാ സുഹൈലെ…. നിക്ക് ക്ലാസ്സിലെ…. ദേ വിഷ്ണു വന്നിക്കിണ്…. എണീച്ച് ബേം ഭാ…. ഉമ്മ പുട്ട് ഉണ്ടാക്കി തരാ…..””””
*** ഉമ്മാ പ്ലീസ് കൊറച്ചൂടെ …..”””
*** ഹാ…. എണീർച്ച് പോയെ നീ….. നക്ക് നൂറുകൂട്ടം പണീണ്ട്….. ഇഞ്ച് പോയി കുളി….””” മനസ്സിലാ മനസ്സോടെ സുഹൈൽ അവൻ്റെ പ്രാഥമിക കർമങ്ങൾ അനുഷ്ഠിക്കാൻ അന്തപ്പുറത്തിൽ ആഘുലനായി…..
*** ഉമ്മാ… ഇക്കാ ഏട പോയി….””” കുളിച്ച് ഈറനോടെയുള്ള മുടിയിലെ വെളളം കണ്ണാടിയിൽ തെറിപ്പിച്ച് കൊണ്ട് സുഹൈൽ ഡൈനിങ് ടാമ്പിളിലേക്ക് നടക്കുന്നതിനിടെ ചോദിച്ചു….
*** ഓൻ രാവിലെ തന്നെ ആരെയോ കാണാണ്ടൂന്ന് പറഞു പോയിക്കിന്….””” അടുക്കളയിൽ നിന്നും ആവി പറക്കുന്ന പുട്ട് വിഷ്ണുവിൻ്റെ പ്ലേറ്റിലേക്ക് ഇട്ടുകൊടുത്തു കോണ്ടാണവർ അവന് മറുപടി നൽകിയത്….
നീ യെവിടുന്നു വന്നു മരഭൂതമേ….. പുട്ട് കയറ്റുന്ന വിഷ്ണുവിനെ ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണ് സുഹൈൽ നോക്കി കസേരയിൽ ഇരുന്നത്….