*** ഉമ്മാ…. ഉമാ….. “””” ഒരു ചിരിയോടെ സുഹൈൽ ലെറ്ററും പിടിച് അടുക്കള ഭാഗത്തേക്ക് നോക്കി ഒറ്റ വിളിയായിരുന്നു….
*** ഡാ… ചുമ്മാ കാറണ്ട…. ഉമ്മീഡില്ല്യാ…. “””
*** പിന്നേലേടെ പോയിക്കിണ് ഇന്നേരത്….””” ക്ലോക്കിലേക് നോക്കിയാണ് ഓൻ്റെ ചോദ്യം….
*** ആ…. അത് ഞാൻ പറയാമറന്നു …. ഓര് ചെറിക്കാക് ഒരാലോചന വന്നിക്കിണ്… എയ്നു പോയെക്കാ “”
*** അതെപ്പോ……… ഞാനറിഞ്ഞില്ലലോ…. “”
*** അയിന് ഇഞ്ച് പോരക്കുണ്ടാബണം…ചെക്കാ””” അതിനൊരു ഓഞ്ഞ ഇളിയാണ് സുഹൈൽ കൊടുത്തത്…..
*** എന്നാപ്പിന്നെ കണക്കായിപ്പോയി…. പോരാളിയും ചാക്കോ മാഷും കൂടി കല്ല്യാണം ഉറപ്പിച്ചിട്ടാവും തറവാട്ടിന്ന് ബരാ… “””
*** ആഹാ…. മിക്കവാറും…. ചലപ്പോ സുഹറാൻ്റെ കൂടി മങ്ങലുണ്ടാവാൻ ചാൻസുണ്ട്…. ഉമ്മാ അങ്ങനെ പരീനത് കേട്ടിക്ക്…“””
*** തന്നേ…തന്നെ….. ബല്ലീക്ക പൈസ ലാഭിക്കാൻ ഇതല്ല ഇതിനപ്പുറവും ചെയ്യും…. എന്നാലും ൻറെ ചെറിയിക്കാക്ക് ഇപ്പോഴെങ്കിലും കെട്ടാൻ തോന്നിയാലോ…. ഹൊ ഭാഗ്യം…… അതുകൊണ്ടെന്തായി ഈ ബാക്കിയുള്ളവന് ഇനിയെങ്കിലും ആരെയെങ്കിലും നോക്കാലോ…. “”” വളിഞ്ഞ ചിരിക്കൊപ്പം മിച്ചറു മുഴുവന് അണ്ണാക്കിലാക്കാനവൻ മറന്നില്ല….
*** എന്തോ…. എങ്ങനെ… ഞാൻ കേട്ടില്ല…””” കയ്യിലുള്ള കട്ടൻ ടീപ്പോയിൽ വെച്ചിട്ട് ആസിഫ് സുഹൈലിനെ ചൂഴ്ന്നു നോക്കി…..
*** അതേ…. അതില്ലെ…. എന്താണ് വെച്ചാ… ഇക്കാക്ക് ലൈൻ ഉണ്ടോ????….”””
*** എന്തോന്ന്….”””
*** ഇയാള് ഇത്…. എൻ്റിക്കാ ഇങ്ങൾക്ക് പ്രേമമുണ്ടോ…. ??? “””
*** മണ്ണാകട്ട!!!!!!… ഒന്ന് പൊയീനാടുന്ന്…. ഇൻക്ക് ബേറെ പണിയില്ലേ… “””