ഹൊ രണ്ട് പെറ്റ ആശ്വാസം…..”” കൊടും ചൂടിൽ നിന്നും തണലെത്തെത്തിയ ആശ്വാസത്തോടെ അവൻ മൊഴിഞ്ഞു……
അവൻ്റെ നീല ഷർട്ടോക്കെ വിയർപ്പിൽ മുങ്ങിയിരുന്നു അതവൻ്റെ ശരീരത്തോട് ഒട്ടി പിടിച്ചിരുന്നു…. ചുട്ടു പൊള്ളുന്ന ശരീരത്തിൻ്റെ ചൂടിന് ശമനമെന്നോണം മരത്തിൻ്റെ തണലും…. വീശിയടിക്കുന്ന കാറ്റും അവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം നൽകി…….. കാറ്റിൻ്റെ ഫലമെന്നോണം വിയർപ്പ് കൊണ്ടിപ്പോൾ അവന് കുറച്ച് തണുപ്പും കിട്ടിയിരുന്നു……
**” ഞാൻ രാകേഷ്….”””
***ഏ….. എന്തുവാ…..””” അവൻ്റെ അടുത്തേക്ക് വന്ന കാലഗേയൻ എന്തോ പറഞ്ഞത്, വെക്തമായി കേൾക്കാത്തത് കൊണ്ടവൻ വീണ്ടും അവനെ ഒരു ചോദ്യ ഭാവത്തിൽ നോക്കി കൊണ്ട് ചോദിച്ചു….
*** എൻ്റെ പേര് പറഞ്ഞതാണ് രാകേഷ്,,,,, അറിയാവുന്നവർ എന്നെ രാഗെന്നു വിളിക്കും “””””” ഒരു ചിരിയോടെ അവൻ സ്വയം സുഹൈലിന് തന്നെ പരിചയപെടുത്തി കൊടുത്തു കൊണ്ട് വൻ്റെ കൈ സുഹൈലിനു നേരെ നീട്ടി
**** ഓോ… വല്യ കാര്യം…. എന്നാ പിന്നെ ഞാനായിട്ട് ചടങ്ങ് മുടക്കുന്നില്ല…. ഞാൻ സുഹൈൽ….. തന്തയ്ക്കെഴികെ ബാക്കിയെന്തും വിളിക്കാം “”” ഒരു നോമൽ ചിരിയോടെ അവന് തിരികെ മറുപടിയായി സുഹൈലും അവൻ്റെ പേര് പറഞ്ഞു പരിചയപെട്ടു……. ഒപ്പം കിടന്നു കൊണ്ടു തന്നെ ഹസ്തദാനം കൊടുക്കുകയാണ് അവൻ ചെയ്തത്…..
***ഇന്ന് മുഴുവൻ ഇവിടെയിങനെ ഇരികാനാണോ നിൻ്റെ പ്ളാൻ….””” കുറച് നേരത്തേ മൗനത്തിനു വിരാമമിട്ടുകൊണ്ട് രാഗു തന്നെ സംസാരിച്ചു തുടങ്ങി……
*** എനിക്കിനി ക്ലാസിൽ കേറാനൊന്നും ഒരു മൂഡില്ല…. ഇനി വല്ല പാർക്കിലോ ബീച്ചിലെങ്ങാനും പോയി നേരം കളയാം… അത്ര തന്നെ…””” ഇലകളുടെ ഇടയിൽ കൂടി കണ്ണില് തുളച്ച് കേറുന്ന വെളിച്ച കിരണങ്ങളെ മറക്കാന്നെന്നോണം തലക്ക് മുകളിൽ വച്ച കൈ ഒന്ന് മാറ്റിക്കൊണ്ട് സുഹൈൽ അവനൊടായി പറഞ്ഞു…