*** ഡാ മെഖത്ത് നോക്കട….. എടാ നിന്നോടാ പറഞ്ഞത് മുഖത്ത് നോക്കാൻ!!!!…..”””
*** ശ്ശേ….. ഇയാളിതെങ്ങനെ ഇത് …… കണ്ട്…. ഇനിയിപ്പോ എന്താചെയ്ക….”””
സുഹൈൽ നിർവികാരനായി ci നോക്കി…. പക്ഷെ അയാൾ നോക്കുന്നത് തന്നെയല്ല മറിച്ച് രാകേഷിനെയാണെന്നറിഞ്ഞതും…. സുഹൈൽ രാകേഷിൻ്റെ കൈക്ക് ഒരു തട്ട് കൊടുത്തു…..
എന്നിട്ട് പോലും രാകേഷ് തല ഉയർത്തി നോക്കിയില്ല…… അവൻ അതെ നിൽപ്പ് തുടർന്നു….
ഈ മൈരൻ എന്നെ കൂടി കൊലക്ക് കൊടുക്കുമല്ലോ പടച്ചോനേ….. ഇനി ഇവൻ കാരണം എന്നെ തൂക്കിക്കൊല്ലാൻ കൊണ്ട് പോകുമോ….. സുഹൈലിൻ്റെ ചിന്ത ഈ വക കാര്യങളിലായിരുന്നു…
****ഡൈ അയാള് വിളിക്കുനടാ….. ഒന്ന് നോക്കടാ പഹയാ…..”””” സുഹൈൽ രാകേഷിൻ്റെ ചെവിയിലവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു…..
എന്നിട്ട് എവിടന്ന്….. ആ പഹേനുണ്ടോ നോക്കണ്ട്…. അതെ നിൽപ്പ് തന്നെ രാകേഷ് തുടർന്നു…..
****ഡാ നിന്നോട് പറഞ്ഞാല് കേൾക്കില്ലേ……ഇങ്ങോട്ട് നോക്കാഡ മുഖത്ത്””” ci രാകേഷിൻ്റെ ചെവിക്ക് പിടിച്ച് വട്ടം കറക്കി കൊണ്ട് അവൻ്റെ മുഖം പിടിച്ച് ഉയർത്തി….
**** എസ്സ്…. ആ…… അങ്കിളെ ……..വിട്. വിട്….. സ്സ്…… വേദനിക്കണൂ…. സസ് ആ…ബിട്… വിട്.”””” രാകേഷ് അയാളുടെ കൈക്ക് മുകളിലൂടെ പിടിച് കൊണ്ട് വട്ടം കറങ്ങി …..എരിവ് വലിച്ചു കൊണ്ടിരുന്നു….
**** വേദനിക്കാൻ തന്നെയാണ് പിടിച്ചത്….. നിന്നോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞതാ ഇനിയൊരു പ്രശ്നത്തിനും പോകരുതെന്ന്……. അതിന് നീ ഉറപ്പ് പറഞ്ഞിട്ടെല്ലടാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ….. എന്നിട്ടും വന്നിട്ടിത്ര ദിവസമാവുമ്പോ തന്നെ തുടങ്ങിയല്ലടാ കുരുത്തം കെട്ടവനെ…നീ…..””””. രാകേഷ് അയാളെ അങ്കിൾ എന്ന് വിളിച്ചപ്പോൾ പോയതാണ് സുഹൈലിൻ്റ കിളി ഇതുവരെ തിരിച്ച് വന്നിട്ടില്ല …