***** ചേട്ടാ ഇവന് വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു…. ആള് കുറച് ഫിറ്റാണ് അതിൻ്റേയാ…. ഒന്ന് ഒഴിവാക്കിത്താ“”….
**** അനാവശ്യം പറഞ്ഞതും പോരാ വെല്ലുവിളികുന്നോടാ നായെ….. “”” രാകേഷിനെ വാക്കുകൾ മുഴുവിപ്പിക്കാൻ സമ്മദികാതെ ഓടി വന്ന ആൺ പടയിലെ ഒരുത്തൻ സുഹൈലിനെയും അവനെ പിടിച്ച രാജേഷിനെയും ഒരുമിച്ച് ചവിട്ടി…..
ആ ചവിട്ടിൽ അവര് രണ്ടും തെറിച്ച് വീണു….. രണ്ടും രണ്ട് ദിക്കിൽ എത്തിപ്പോയി…. ആളുകളുടെ നടുകത്ത് വീണു പെട്ട് പോയ രാകേഷിന് അപ്പൊ അവിടെന്താ സംഭവിച്ചതെന്ന് ഓടാൻ കുറച് താമസിച്ചു…. അതിനു മുന്നേ… അവനൊരു അട്ടഹാസം കേട്ടു…. സുഹൈലിൻ്റെ….
മേല് നൊന്തപ്പോ സുഹൈൽ അട്ടഹാസത്തോടെ അവരുടെ നേരെ ഒറ്റ കുതിപ്പിന് മുന്നേറി … അതിൻ്റെ കൂടെ ശക്തമായൊരു പഞ്ച് കൂടി കൊടുക്കാൻ മുന്നിട്ടു..(gum gum pistaleee)…….. അതും എയറിൽ കൂടി പറന്നു…. വിഐപിയിലെ ധനുഷിനെ അനുസ്മരിക്കും പോലെ…..
അത് മുൻകൂടി പ്രതീക്ഷിച്ചത് പോലെ മറ്റവൻ ഒഴിഞ്ഞു മാറി…..
തല്ലാൻ വരുമ്പോ ഒഴിഞ്ഞു മാറുന്നോടാ മരപ്പട്ടി മോനെ…. എന്നൊരു നോട്ടത്തോടെ സുഹൈൽ കറക്റ്റ് ആൺ പടയുടെ നടുക്ക് തന്നെ വീണു….. (പുരുഷു എന്നെ അനുഗ്രഹിക്കണം )
പിന്നവിടമാകെ ഒരുത്സവ പറമ്പായിരുന്നു…. സുഹൈലിനു ചറ പറ കൊണ്ടു…. ഒന്ന് തടുക്കാൻ പോയ രാകേഷിനും കിട്ടി വയറ് നിറയെ….. നാട്ടുകാരുടെ സംയോജിത ഇടപെടൽ മൂലം എല്ലുകൾ ഒടിയും മുൻപേ അവനേയും രാകേഷിനെയും അവർ ഉന്തി തള്ളി വണ്ടിയിൽ കയറ്റി…. ഇനി ഈ പരിസരത്ത് വരരുതെന്ന് വാർണിംഗും കൊടുത്തു…..