പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]

Posted by

 

സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാരിൽ ആരൊക്കെയോ ചിലർ ജനറേറ്ററുമായി കടന്ന് കളഞ്ഞു. സംഭവ ബഹുലമായ പലതും നടക്കുന്നതിനിടയിൽ ഇനി അവിടെ തുടർന്നാൽ അത് തനിക്ക് ആപത്തായാലോ എന്ന ആശങ്ക മനസിനെ അലട്ടിയത് കൊണ്ട് ഇതിനെല്ലാം കളമൊരുക്കിയ പ്ലസ്ടു കാരൻ പയ്യൻ സ്റ്റേജിനു പുറകുവശത്തുള്ള റബ്ബർ തോട്ടത്തിലൂടെ ജീവനും കൊണ്ട് പാഞ്ഞു പോകുന്നതിനും അവിടെ അവശേഷിച്ച നാട്ടുകാർ സാക്ഷികളായി.

 

സ്റ്റേജിനു പിന്നിൽ നിന്ന് രംഗം വീക്ഷിച്ചു കൊണ്ടിരുന്ന ടിന്റു മിസ്സ്‌ കുറച്ചപ്പുറത്തു നിന്ന മറ്റൊരു ടീച്ചറിനെ കൈ ചുരുട്ടി തമ്പ്സ് അപ്പ്‌ കാണിച്ചു. അതെല്ലാം കണ്ട് വരാന്തക്കപ്പുറം നിന്ന മൂന്നു പേരുടെ ചുണ്ടിലും പരിഹാസ സൂചകവും നിഗൂഢവുമായ  പുഞ്ചിരി വിരിഞ്ഞു.

 

പെട്ടെന്നുണ്ടായ സംഭവത്തിൽ സ്തബ്ദ്ധരായി ആ മനം മയക്കുന്ന കാഴ്ചയുടെ മായിക വലയത്തിൽ പെട്ടു മനസു കൊണ്ട് പല ലോകത്തോട്ടും യാത്ര പോയ അവിടെ കൂടിയ മനുഷ്യരായിട്ടുള്ളവരെല്ലാം ശ്രീ ഒണക്കൻ മാസ്റ്റരുടെ മൈക്കിലൂടെയുള്ള ഘന ഗംഭീരമായ ശബ്ദം കേട്ട് ഭൂമിയിലേക്ക് തന്നെ തിരിച്ചെത്തി.

 

ഏതാണ്ട് രണ്ടു മണിക്കൂറിനകം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന ഭാവത്തോടെ ശ്രീ ലീല കുമാരി തനിച്ച് സബ് ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് താൻ വന്ന ജോലി ഭംഗിയായി നിർവഹിച്ച് അവരുടെ പാട്ടിനു പോയി.  ശ്രീ ഒണക്കൻ മറ്റു കാര്യങ്ങളിലും വ്യാപൃതനായി.

 

കണ്ടമ്പ്രത് കോപ്പൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. അവർക്കുള്ള എവെർ റോളിങ് ട്രോഫി അവിടെനിന്നു വന്ന തലതിരിഞ്ഞവരുടെ കൂട്ടത്തിൽ അല്പമെങ്കിലും തലക്ക് വെളിവുള്ള ഏതോ ഒരുത്തി വന്ന് വാങ്ങിക്കൊണ്ടുപോയി. മറ്റുള്ളവരും തങ്ങൾക്കുള്ള സമ്മാനങ്ങൾ വാങ്ങി താമസം വിനാ സ്വഗൃഹം പൂകി.

Leave a Reply

Your email address will not be published. Required fields are marked *