മുഖത്തേയ്ക്ക് എന്തോ വന്നു വീണപ്പോളാണ് ദേവൻ കണ്ണ് തുറന്നത്. നോക്കുമ്പോ ടവൽ ചുരുട്ടി എറിഞ്ഞതാണ്. എളിയിൽ കയ്യും കുത്തി കണ്ണും ഉരുട്ടി കവിളും വീർപ്പിച്ചു ഇത് വരെ കാണാത്ത ഓമനത്തം ഉള്ള ഒരു മുഖവുമായി അനു തന്നെ തന്നെ നോക്കി നിൽക്കുന്നു. അനുവിന്റെ മുഖത്തു കണ്ടത് കപട ദേഷ്യം ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ദേവന് മനസിലായി.
അവളുടെ നോട്ടം കണ്ടു ദേവൻ ചിരിച്ചു പോയി. ദേവന്റെ ചിരി കൂടി കണ്ടതോടെ അനു ഒന്ന് കൂടി കണ്ണുരുട്ടി
എന്തെ….
ദേവൻ ചോദിച്ചു. അപ്പോളും അവൻ ചിരി നിർത്തിയിരുന്നില്ല.
കിണിക്കല്ലേ….
താൻ കാര്യം പറയെടോ….
നാണവില്ലല്ലോ സ്വന്തം ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ..ഹുംമമ്….😏
അത് പറഞ്ഞു കൊണ്ടവൾ മുഖം വെട്ടിച്ചു.
മനസിലായില്ല….
ദേവൻ കുസൃതി ചിരിയോടെ പറഞ്ഞു നിർത്തി
ദേ…. ദേവേട്ടാ.. ചുമ്മാ എന്നെ പൊട്ടിയാക്കല്ലേ… എനിക്ക് അറിയാം ദേവേട്ടൻ ഞാൻ കുളിക്കുന്നത് വന്നു നോക്കി എന്ന്. നാണമില്ലാത്ത ജന്തു….
ഏയ്..ഞാൻ വന്നുവില്ല. നോക്കിയുവില്ല….സത്യം…
അയ്യ… ഒരു സത്യവാൻ വന്നേക്കുന്നു.ദേവേട്ടൻ വരാതെ ടവൽ പിന്നെ താനേ പറന്നു വന്നതാവും അല്ലെ..
എടൊ അത് താൻ ടവൽ എടുക്കാൻ മറന്നത് കൊണ്ട് കൊണ്ട് വന്നതല്ലേ ഒരു സഹായവായിട്ടു……..
അയ്യടാ ഒരു സഹായം. കൂടെ കുളി സീനും കാണാല്ലോ……
അതും പറഞ്ഞവൾ ദേവന്റെ തലമുടി കൈ ചുരുട്ടി പിടിച്ചു ഇളക്കി വലിച്ചു.
ചെറുതായി വേദന എടുത്ത ദേവൻ അവളുടെ കൈ പിടിച്ചു മാറ്റിയിട്ടു താഴെ നോക്കി പറഞ്ഞു
ഞാൻ പിന്നെ സ്വന്തം ഭാര്യയുടെ അല്ലാതെ വല്ലവന്റേം ഭാര്യ കുളിക്കുന്നത് പോയി നോക്കാം….