റൂമിന്റെ ഭിത്തിയോട് ചേർത്തിട്ടിട്ടുള്ള ഒരു സോഫയിൽ കണ്ണടച്ച് ചാരി കിടക്കുകയാണ് ദേവൻ. ഒരു ട്രാക് പാന്റും ധരിച്ചു അരയ്ക്ക് മുകളിൽ നഗ്നനായി കൈകൾ മാറിന് കുറുകെ കെട്ടിവെച്ചു ഒരു കാലിനു മുകളിൽ കാലും കയറ്റി വച്ചാണ് ദേവന്റെ ഇരിപ്പു.
ഉറക്കം കഴിഞ്ഞു അവള് താനേ ഉണരട്ടെ.. ഉണർത്തണ്ട….
ദേവൻ വീണ്ടും പറഞ്ഞു നിർത്തി.
അപ്പോളും ദേവൻ കണ്ണ് തുറന്നിരുന്നില്ല
അനു അതിനു ഒന്ന് മൂളുക മാത്രേ ചെയ്തൊള്ളൂ
അവൾ തിരിഞ്ഞു കുഞ്ഞിനെ നോക്കി
ശാന്തമായി ഉറങ്ങുകയാണവൾ. ഇപ്പൊ ഏകദേശം 3 മണിക്കൂറിൽ അധികം ആയി കാണും. അത്രയും സമയം ഒന്നും ഉറങ്ങാറില്ല. സ്റ്റോർ റൂമിലെ ചൂടും പിന്നെ ഷീറ്റിലും പായയിലും ഒക്കെയുള്ള ഉറക്കം അല്ലെങ്കിലേ പൂച്ച ഉറക്കം ആണ്. വൈകുന്നേരത്തെ ഉറക്കം അത് മാത്രം ഒരു രണ്ടു മണിക്കൂർ ഉറങ്ങും. പിന്നെ പകലായാലും രാത്രി ആയാലും ഒക്കെ ഉറക്കം കണക്കാ. ഇടയ്ക്കിടയ്ക്ക് ഉണരും. പിന്നെ ഉറങ്ങാറ് തന്റെ മടിയിൽ കിടക്കുമ്പോ മാത്രം എത്ര നേരം വേണമെങ്കിലും ഒരു കുഴപ്പവും ഇല്ലാതെ ഉറങ്ങും. അതല്ലെങ്കിലും അമ്മതൻ മടിയിലെ ചൂടിൽ മയങ്ങാത്തവരായി ആരും ഇല്ലല്ലോ.
ഉറങ്ങട്ടെ. അവൾക്കു മതി വരുവോളം ഉറങ്ങട്ടെ…..
ബോധമനസിലേക്ക് പൂർണ്ണമായി തിരികെ എത്തിയ അനു അപ്പോളാണ് താൻ എവിടെയാണ് എന്ന് ചിന്തിച്ചത്.
അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു….
വലിയ ഒരു മുറി… ഭിത്തി മുഴുവൻ വെള്ള നിറത്തിൽ…മുകളിൽ മരം കൊണ്ടുണ്ടാക്കിയ മച്ച്. കറുത്ത നിറം.. റൂമിന്റെ ഒരു ഭാഗത്തായി വലിയ ഒരു സെറ്റി അതിലാണ് ദേവേട്ടൻ കിടക്കുന്നതു. അതിനു അടുത്തായി ഒരു ഡബ്ബിൾ ഡോർ ഫ്രിഡ്ജ്. വലിയ ഒരു അലമാര. അതും തടിയിൽ കൊത്തു പണികൾ ഒക്കെയുള്ളത്. പിങ്ക് നിറത്തിലുള്ള മനോഹരമായ കർട്ടനുകൾ. ജനലുകൾ ആവും. കട്ടിലിനോട് ചേർന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ ആട്ടു തോട്ടിൽ. കാഴ്ചയിൽ തന്നെ അത് ഒത്തിരി പഴക്കം ഉള്ളതാണെന്ന് മനസിലായ്. താനും കുഞ്ഞും കിടക്കുന്നതു മദ്ധ്യ ഭാഗത്തുള്ള വലിയ ഒരു കട്ടിലിൽ. വെള്ള വിരി വിരിച്ചിരിക്കുന്ന. വല്ലാത്ത പതു പതുപ്പ്.കട്ടിലിൽ പുതയ്ക്കാനുള്ളതിനും വെളുത്ത നിറം. വലിയ വൃത്തകൃതിയിൽ ഉള്ള ഒരു നിലകണ്ണാടി. അതിനെ ആനയുടെ കൊമ്പ് പോലെ എന്തോ ഒന്ന് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.എ സി ഉണ്ടെന്നു തോന്നുന്നു മുറിയിൽ നല്ല രീതിയിൽ തന്നെ തണുപ്പ് നിൽക്കുന്നുണ്ട്.. ദേവർമഠത്തിൽ ഇത്ര അധികം സൗകാര്യങ്ങളോട് കൂടിയ മുറി അവൾ പ്രതീക്ഷിച്ചില്ല.