അടുത്ത് മറ്റൊരു പാത്രത്തിൽ ഉള്ളിയും മുളകും ഉപ്പും പുളിയും ചേർത്ത് ചതച്ചത് ഒരു കൂട്ട്. ഉപ്പിലിട്ട മാങ്ങാ ചേർത്തുണ്ടാക്കിയ ചമ്മന്തി,രാമേട്ടന്റെ വീട്ടിൽ നിന്നും അനുവിനു കൊണ്ട് കൊടുത്തതാവും മാങ്ങ.ദേവൻ മനസിൽ അങ്ങനെ വിലയിരുത്തി. പിന്നെ പപ്പടവും
സ്പൂൺ ഉപയോഗിച്ച് ദേവൻ കഞ്ഞി മാത്രം എടുത്തു ഊതി കുടിച്ചു. ഹോട്ടൽ ഫുഡ് കഴിച്ചു ശീലിച്ചത് കൊണ്ടോ അതോ അനുവിന്റെ കൈപ്പുണ്യവോ,അസാധ്യ രുചി.രാമേട്ടൻ പറഞ്ഞത് എന്തായാലും വെറുതെ അല്ല.എല്ലാം ഒന്നിനൊന്നു മെച്ചം.
താനും കഴിക്ക്….
ഞാൻ ദേവേട്ടൻ കഴിച്ചു കഴിഞ്ഞു കഴിച്ചോളാം…
അത് വേണ്ട കഴിക്കുന്നെങ്കിൽ ഒരുമിച്ചു… ദേവൻ സ്പൂൺ താഴെ വച്ചതും അവൾ തനിക്കും വിളമ്പി ദേവന്റെ അടുത്തിരുന്നു. കുഞ്ഞിനെ എടുക്കാൻ കൈ നീട്ടി എങ്കിലും അവൾ ദേവന്റെ കഴുത്തിലും തൂങ്ങിയപ്പോ അനു പിന്നെ അതിനു ശ്രമിച്ചില്ല. ദേവേട്ടന്റെ ഒപ്പം ഇങ്ങനെ ഒരു നിമിഷം അതൊന്നും ജീവിതത്തിൽ നടക്കും എന്ന് പ്രതീക്ഷിക്കാതിരുന്നതിനാലാവും അവൾ കഴിക്കുന്നതിലും ശ്രെദ്ധ ദേവൻ കഴിക്കുന്നത് കാണുന്നതിലായിരുന്നു. പത്രത്തിൽ കഞ്ഞി തീർന്നത് ദേവൻ തന്നെ വീണ്ടും എടുക്കുന്നത് കണ്ടപ്പോ വിശപ്പില്ല എന്ന് ദേവൻ കള്ളം പറഞ്ഞതാണെന്ന് അനുവിന് മനസിലായി.
ഇരുവരും കഴിച്ചു കഴിഞ്ഞപ്പോ ഉണ്ടാക്കിയ പാത്രം കാലി.
ദേവൻ മനസ്സിൽ പറഞ്ഞു. അനുവിനെ കൂടെ ഇരുത്തിയത് നന്നായി ഇല്ലേ ഇത് മൊത്തം താൻ കഴിച്ചേനെ. എന്തായിരുന്നു രുചി ഹോ. ഒരു രക്ഷയും ഇല്ല. മുളക് ചതച്ചത് അത് ഒരു ഒന്നൊന്നര ഐറ്റം തന്നെ.അതിന്റെ ഫാൻസ് ആയോ എന്ന് പോലും തോന്നി ദേവന്. കഴിച്ച പാത്രം എല്ലാം എടുത്തു കഴുകുന്ന കൂട്ടത്തിൽ അനു ആരോടെന്നില്ലാതെ പറഞ്ഞു.