കൊറോണ ദിനങ്ങൾ 10 [Akhil George]

Posted by

 

ജോസ്‌ന: മര്യാദയ്ക്ക് ഇവിടുന്നു സംസാരിച്ചാൽ മതി. Loud ഇടു, എനിക്കും കേൾക്കണം പിറക്കാതെ പോയ നിങ്ങളുടെ ഭാര്യ എന്താ പറയണേ എന്ന്.

 

ഞാൻ: ഇല്ലടാ. അതു മോശമാ. ഞാൻ സംസാരിച്ചു വരാം.

 

എന്നെ എഴുന്നേല്ക്കാൻ സമ്മതിക്കാതെ ജോസ്‌ന എന്നെ ബലമായി പിടിച്ചു ഇരുത്തി.

 

ജോസ്‌ന: ഇവിടുന്നു എഴുന്നേറ്റു പോയാൽ ഞാൻ പുറകെ വന്നു ഒച്ച ഇടും. എല്ലാം കുളമാകും, മര്യാദയ്ക്ക് ഫോൺ അറ്റൻഡ് ചെയ്തു loud ഇടു.

 

ഞാൻ നിസ്സഹായനായി അവളെ നോക്കി, ഒരു കണക്കിനും compromise ചെയ്യാൻ അവള് തയ്യാറല്ല. കോൾ കട്ട് ആയി.

 

ഞാൻ: ഇപ്പൊ നിനക്ക് സമാധാനം ആയല്ലോ.

 

അവള് കെറുവിച്ചു മുഖം തിരിച്ചു കിടന്നു. ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി. ഞാൻ കോൾ attend ചെയ്തു loud ഇട്ടു.

 

കവിത: എവിടയ എൻ്റെ കുട്ടൻ. എന്താ കോൾ എടുക്കാൻ ഇത്ര ലേറ്റ്. ?

 

ഞാൻ: ഒന്നുമില്ലടി, ഞാൻ ചാർജ് ചെയ്യാൻ കുത്തി വെച്ചേക്കുക ആയിരുന്നു.

 

കവിത: ഇന്നലെ എന്തേ വരാതെ ഇരുന്നെ. ഞാൻ കോൾ ചെയ്തിരുന്നു, but connect ആയില്ല.

 

ഞാൻ: ഇല്ല കണ്ണാ. Network problem ആയിരുന്നു. ഇന്നലെ ഞാൻ ദിനേശ് അണ്ണൻ്റെ കൂടെ പുറത്ത് പോയി. ലേറ്റ് ആയി വന്നപ്പോൾ.

 

കവിത: നീ അവരുടെ കൂടെ ഒക്കെ പുറത്ത് പോകും എന്ന് പറയുമ്പോൾ എനിക്ക് സത്യം പറഞാൽ പേടിയാ. നല്ല ഗുണ്ടായിസം ഒക്കെ ഉള്ള ടീം ആണ് ആ കോർപറേറ്ററും കൂടെ നടക്കുന്ന വാലുകളും.

 

ഞാൻ: ഹെയ് ടെൻഷൻ വേണ്ട. അവർ എന്നെ നന്നായി കെയർ ചെയ്യാറുണ്ട്. അവരുടെ കൂടെ നടക്കുന്നോണ്ട് എനിക്ക് ഇവിടെ അത്യാവശ്യം നിലയും വിലയും ഒക്കെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *