ഫരീദ: leave it yaaa. He is a crack. എനിക്ക് അവനെ പറ്റി സംസാരിക്കാൻ താൽപര്യം ഇല്ല.
ഞാൻ: ശെരി. മെമ്മറി കാർഡ് വേണ്ടേ. വാ, നമുക്ക് എടുക്കാം. റാക്കിൻ്റെ മുകളിൽ ഒരു ബോക്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ഞാൻ അവളെയും എഴുന്നേൽപ്പിച്ചു ബെഡ്റൂമിലേക്ക് പോയി. റാക് അത്യാവശ്യം ഹൈറ്റ് ഉണ്ട്. ഞാൻ ഒരു കസേര എടുത്ത് അതിൽ കയറി കൈ എത്തി ബോക്സ് എടുത്ത് താഴെ വച്ചു. ബോക്സ് തുറന്നു എല്ലാം പരിശോധിച്ചപ്പോൾ ഒരു മൂലയിൽ നിന്നും മെമ്മറി കാർഡ് കിട്ടി. ഞാൻ അതു ഫരീദക്ക് നേരെ നീട്ടി. അവള് അതു വാങ്ങി എന്നെ നോക്കി.
ഫരീദ: നീ ഇത് ഫോണിൽ ഇട്ടു പിക്സ് എല്ലാം കണ്ടായിരുന്നോ.?
ഞാൻ: ഇല്ല. അനുവാദത്തോടെ നീ എല്ലാം തന്നിട്ടുണ്ട്. നിനക്ക് ഇഷ്ടമല്ലാത്ത, അല്ലേൽ നിന്നെ ഭയപ്പെടുത്തിയ ഒരു കാര്യം എനിക്ക് കാണാൻ താൽപര്യം ഇല്ല.
ഫരീദ: (എന്നെ നോക്കി പുഞ്ചിരിച്ചു) നീ simply super ആണ് അഖിൽ. നിൻ്റെ ഇങ്ങനെ ഉള്ള കുറെ attitude എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ്.
ഞാൻ ഒന്ന് ചിരിച്ചു. ആ ബോക്സ് എടുത്ത് തിരിച്ചു റാക്കിന് മുകളിൽ തന്നെ വച്ച് ഞാൻ കസേരയിൽ ഇരുന്നു. അവള് ചുവരിൽ ചാരി എല്ലാം നോക്കി നിൽക്കുക ആണ്. നല്ല ചൂട്, രണ്ടു പേരും നന്നായി വിയർത്തിരുന്നു, ഞാൻ ac on ചെയ്തു.
ഫരീദ: ഡാ. Covid ഡ്യൂട്ടി ഇപ്പോള് അങ്ങ് കഴിയും. എന്താ അടുത്ത പരിപാടി. ഇപ്പോഴും ഈ ഓല uber എന്ന് പറഞ്ഞു സമയം കളയണ്ട. നല്ല വല്ല ജോലിയും നോക്കണം.