ഞാൻ: ഹായ്… എന്തുണ്ട് ആശാനെ.? എവിടെയാ, ഒരു വിവരവും ഇല്ലല്ലോ.
ഫരീദ: ഞാൻ സ്കൂളും ട്യൂഷനും ഒക്കെ ആയി തിരക്കാണ് മുത്തെ. എന്താണ് നിൻ്റെ വിശേഷം.?
ഞാൻ: നല്ലത്. എന്തേ വിശേഷിച്ച് വിളിച്ചത്.?
ഫരീദ: ഒരു ന്യൂസ് കണ്ടപ്പോൾ നിന്നെ ഓർത്തു. നമ്മുടെ വിഘ്നേഷ് നെ പോലീസ് പിടിച്ചു, ഏതോ പതിനാറ് വയസ്സുള്ള പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന കാരണത്താൽ.
ഞാൻ: അടിപൊളി. അല്ലാ മുത്തുമണി, നിനക്ക് ആ മെമ്മറി കാർഡ് വേണ്ടേ ?
ഫരീദ: ഹ, വേണം ഡാ. ഞാൻ അതും കൂടി പറയാനാ വിളിച്ചെ, നാളെ ഒരു ഫ്രണ്ടിൻ്റെ കല്യാണം ഉണ്ട്, നിൻ്റെ വീടിൻ്റെ അടുത്താ. സോ, ഫംഗ്ഷൻ കഴിഞ്ഞു ഒരു 2 pm നു ഞാൻ നിൻ്റെ വീട്ടിൽ എത്താം. Correct location ഒന്ന് അയച്ചു ഇട്ടെക്ക്.
ഞാൻ: ഹ… Ok. ഞാൻ ഇപ്പോള് ക്യാമ്പിൽ ആണ്. വൈകിട്ട് വീട്ടിൽ എത്തിയിട്ട് അയക്കാം.
ഫരീദ ഓകെ എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. ഞങൾ വാക്സിൻ ക്യാമ്പ് തുടർന്നു. വാക്സിൻ ക്യാമ്പ് കഴിഞ്ഞു കവിത വീട്ടിലേക്ക് പോയി. ഞാനും ജോസ്‌നയും കാറിൽ കയറി ഇരുന്നു.
ജോസ്‌ന: ഏട്ടാ. ഈ 26 വയസിനുള്ളിൽ ഞാൻ ഏറ്റവും സന്തോഷിച്ച നാളുകൾ എതെന്നു അറിയോ.!!! ഈ കൊറോണ കാലം. എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ, ലോകം മുഴുവൻ ലോക്ക് ചെയ്ത് കരയുമ്പോൾ, ജനങ്ങൾ മരിച്ചു വീഴുമ്പോൾ ഞാൻ ഏട്ടൻ്റെ തണലിൽ സന്തോഷിച്ചു ഉല്ലസിച്ചു ആടി പാടി നടക്കുകയായിരുന്നു.
ഞാൻ: നീ ഇപ്പോള് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.?