ഞാൻ ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു.
“ടാ., നീയെങ്ങോട്ടാ കളിക്കാനാണോ..,
രാജേഷ് എന്റെ കൂട്ടുകാരനാണ്. അവന്റെ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
“ആ.., എന്താ..,
“ഞാനുമുണ്ട്..,
മ്മ്മ്..,
ഞങ്ങൾ വീണ്ടും നടന്നു.ഇടക്ക് അവൻ ഒരു ചോദ്യം ചോദിച്ചു.
“ടാ., ആ മത്തായിച്ചേട്ടന്റെ കാറല്ലേ നിന്റെ വീട്ടുമുറ്റത്ത്..,
അതേ…,
അയാളെന്തിന് വന്നതാ..?
“അച്ഛനെ കാണാൻ വന്നതാണ്. അച്ഛൻ എറണാകുളത്തേക്ക് പോയത് അങ്ങേര് അറിഞ്ഞിട്ടില്ല…,
“എടാ നിന്റമ്മയിപ്പോ ജോലിക്ക് പോക്കില്ലേ..?
“ഇടക്ക് പോകും ഇടക് പോകില്ല…,
ഹ്മ്മ്..,
അപ്പോഴേക്കും ഞങ്ങൾ ഗ്രൗണ്ടിൽ എത്തിയിരുന്നു.മറ്റൊരു ടീം അവിടെ കളിക്കുന്നുണ്ടായിരുന്നു. അവരത് കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് കളിക്കാൻ. ഞങ്ങളെ ടീമിലെ ബാക്കിയുള്ളവരെല്ലാം എത്തിയിരുന്നു. അല്പം കഴിഞ്ഞ് എല്ലാരും കളിക്കാൻ റെഡിയായി. ഫുട്ബോൾ എനിക്ക് വല്ലാത്തൊരു ഹരമാണ്. ലയണൽ മെസ്സി ആണ് ഇഷ്ട താരം. കളിയൊക്കെ കഴിഞ്ഞ് മെല്ലെ ടൗണിലേക് വിട്ടു. അവിടെ ഞങ്ങളുടെ സ്ഥിരം ചായക്കടയുണ്ട്. അവിടെന്നൊരു ചായയും മുട്ടബജിയും അടിച്ചു. ചായകുടിച്ചു തിരിഞ്ഞപ്പോൾ മുന്നിൽ അച്ഛന്റെ കൂട്ടുക്കാരൻ സുധീഷ് മാമൻ,
“എടാ, നിന്റച്ഛൻ വന്നോടാ..?
“ഇല്ല സുധീഷ് മാമ..,
ഹ്മ്മ്മ്…,
അടുത്ത ചോദ്യം ചോദിക്കും മുന്നേ ഞാൻ സ്ഥലം കാലിയാക്കി. നേരെ വീട്ടിലേക്ക് നടന്നു. ഞാൻ വീട്ടിലെത്തിയപ്പോഴേക്കും മത്തായിച്ചേട്ടൻ പോയാരുന്നു. കാളിംഗ്ബെൽ അടിച്ചപ്പോ അമ്മ വാതിൽതുറന്നു. ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു ഷൂ അഴിക്കാൻ തുടങ്ങിയപ്പോ അമ്മയുടെ ചോദ്യം.