ഇന്നേവരെ അച്ഛൻ ഞങ്ങളെ പിരിഞ്ഞിരുന്നിട്ടില്ല. കൊറേ പറഞ്ഞപ്പോൾ അച്ഛൻ പോകാമെന്നേറ്റു.
അച്ഛൻ അങ്ങനെ മാസത്തിൽ ഒരു തവണ വീട്ടിലേക്ക് വരും പോകും. അമ്മയും ജോലിക്ക് പോകും പക്ഷേ കടം കുറയുന്നേ ഇല്ല. ഒരു ദിവസം അച്ഛന്റെ ഒരു കൂട്ടുക്കാരൻ സുധീഷ് വീട്ടിൽ വന്നു അച്ഛൻ വാങ്ങിയ അമ്പത്തിനായിരം തിരികെ കൊടുക്കാതെ പോകില്ലെന്ന് പറഞ്ഞു ആകെ ഒച്ചയും ബഹളവും.
അമ്മ എന്തൊക്കയോ പറഞ്ഞു അയാളെ തിരിച്ചയച്ചു. രണ്ടു ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ അയാൾ വേണ്ടത് ചെയ്യും എന്നൊക്കെ പറഞ്ഞു.. അമ്മയാകെ പേടിച്ചുപോയി. അച്ഛനെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നില്ല. ഇത് കഴിഞ്ഞ് ഒരു മണികൂറായികാണില്ല അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെ ഓണറുടെ ജേഷ്ഠൻ വന്നു.
മത്തായി എന്നാണ് അയാളെ പേര്.
“എന്താ സൗമ്യേ നീ പൈസ തരാത്തെ….?
അത് ചേട്ടാ.., വിചാരിച്ചപോലെ കാര്യങ്ങൾ നടന്നില്ല. ഏട്ടന് പനിയായത്കൊണ്ട് കൊറച്ചു ദിവസമായി കിടപ്പിലാണ് കാശൊന്നും എത്തിയിട്ടില്ല. എനിക്കല്പം കൂടെ സാവകാശം തരണം…,
എന്ന് അമ്മ പറഞ്ഞു.
“അല്ല സൗമ്യേ,
“ഇതിപ്പോ കൊറേയായില്ലേ ഞാനെപ്പോൾ വന്നാലും നീ ഇത് തന്നല്ലേ പറയുന്നത്, എന്തെങ്കിലും ചെയ്തു ആ കാശിങ് തന്നേര്….
അമ്മ എന്ത് ചെയ്യുമെന്നറിയാതെ നിറക്കണ്ണുകളോടെ മിഴിച്ചു നിന്നു.
“ചേട്ടാ.., എന്റെ കയ്യിൽ ഒരു ചില്ലിക്കാശുപോലും ഇല്ല.
ചേട്ടന്റെ എഴുപതയ്യായിരം ഞാനെങ്ങനേലും തരും..,
“എനിക്ക് അധികം പോയാൽ നാളെ കാശ് കിട്ടണം അതിനപ്പുറം പോകരുത്..,