********
ആ ശനിയാഴ്ചയും വൈകുന്നേരം ജിനു പതിവുപോലെ ലിവിംഗ് റൂമിൽ ടിവിയിലും കണ്ണുംനട്ട് അലസമായി സോഫയിൽ കിടക്കുന്നത് സെലീന കണ്ടു.
അവൾ ചെന്ന് അവന്റെ ചന്തിക്കൊരു അടികൊടുത്തു.
‘ എടാ.. നീയെന്നതാ ഇങ്ങനെ കഴപ്പും പിടിച്ചു കെടക്കുന്നേ? ങേ? ആരെടെയെങ്കിലും കൂടെ പുറത്തൊക്കെ പോയൊന്ന് കറങ്ങി വന്നേ… എങ്കിലേ ഒരു ഉഷാറൊക്കെ വരത്തൊള്ളു… എണ്ണീറ്റേ… എന്റീശോയേ.. ഇതുപോലൊരു കുഴിമടിയൻ!’
സെലീന അവന്റെ ചുമലിൽ പിടിച്ച് ബലമായി എഴുന്നേൽപ്പിക്കാൻ നോക്കി. എല്ലാ വീക്കെൻഡിലും അവർ തമ്മിലുണ്ടാവാറുള്ള പതിവു സംഭാഷണത്തിന്റെ തുടക്കമായിരുന്നു അത്.
‘ എന്റാന്റി.. എന്നെയൊന്ന് വെറുതെ വിട്. എനിക്കിപ്പൊ പൊറത്തൊന്നും പോണ്ട. അതിനേക്കാള്‍ എനിക്കിഷ്ടം ഇവിടെ എന്റെയീ ചുന്ദരിയാന്റീടെ അടുത്തിരിക്കുന്നതാ.. എന്തേ… വല്ല കൊഴപ്പോമൊണ്ടോ?’ ഇതായിരുന്നു അവന്റെ മറുപടി. എന്നാൽ അതൊരു മുടന്തൻ ന്യായമായിരുന്നെന്ന് സെലീനയ്ക്ക് അറിയാമായിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ സെലീന സോഫയിൽ അവന്റെ അടുത്തിരുന്നു. എന്നിട്ടവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
‘ ജിനൂ.. നമ്മടെ നാട്ടിലായിരുന്നേൽ ആന്റി ഇങ്ങനൊന്നും പറയുകേലായിരുന്നു. ഒതുങ്ങി ജീവിച്ചാലും അത്ര കുഴപ്പമില്ലാരുന്നു. ഇപ്പൊ.. ഈ നാടും.. ഇവിടുത്തെ രീതികളും… ഇതൊക്കെ പഠിച്ചില്ലേൽ എന്റെ മോൻ ഇവിടെ പിടിച്ചു നിക്കാൻ കഷ്ടപ്പെടും. മോന് കേട്ടിട്ടില്ലേ… ചേരേ തിന്നുന്ന നാട്ടിൽ ചെന്നാ അതിന്റെ നടുക്കണ്ടം തിന്നണോന്ന്.. അങ്കിൾ മരിച്ചു കഴിഞ്ഞപ്പഴാ ആന്റിയ്ക്കും ഇതൊക്കെ മനസ്സിലായെ… സോഷ്യലൈസ് ചെയ്യാൻ പാടുപെട്ടു. അദ്ദേഹമുണ്ടായിരുന്നേൽ..’