ഒരു മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ചു. എന്റെ പരീക്ഷ പ്രത്യേക അനുമതിയോടെ എഴുതി. രാജിയുടെ 10 th ക്ലാസ്സ് ആയതോണ്ട് അതുപോലെ പ്രത്യേക അനുമതി കിട്ടി. ഇപ്പോൾ മാമിയുടെ വീട് അനാഥമാണ്. മാമിയും മാമനും തറവാട്ടിൽ തന്നെ നിന്നു. 4 മാസത്തോളം റസ്റ്റ് പറഞ്ഞ ഞങ്ങളെ അച്ഛൻ പൊന്നുപോലെ നോക്കി. അച്ഛന്റെ കഷ്ടപ്പാട് കണ്ടു ഒരാളെ പണിക്കു നിർത്താൻ മാമൻ തീരുമാനിച്ചു. ആളെ അന്വേഷിച്ചു നടന്നു. അങ്ങനെ പലചരക്കു കടയിലെ യുസുഫ് ഇക്ക പറഞ്ഞത് പ്രകാരം തെങ്ങുകയറ്റക്കാരൻ ഷാജിയേട്ടന്റെ ഭാര്യ പാർവതിയെ 6 മാസത്തേക്ക് വീട്ടിൽ പണിക്കു നിർത്താൻ തീരുമാനിച്ചു. അങ്ങനെ നാളെ മുതൽ പാർവതി ചേച്ചി വരും. മാമൻ ലീവ് നേരത്തെ എടുത്തു വന്നതാണ്. ഇനി ഒരു മാസം കൂടിയുള്ളൂ ലീവ്. കുട്ടേട്ടൻ ഇടയ്ക്കു വരാറ് ഉണ്ടെങ്കിലും കാഴ്ച കണ്ടു സഹിക്കാൻ അദ്ദേഹത്തിന് കൂടുതൽ നിൽക്കാൻ സാധിക്കില്ല.
അങ്ങനെ ഞങ്ങൾക്ക് കഞ്ഞിയോക്കെ തന്നു അമ്മയെ കിടത്തിയ മുറിയിൽ അച്ഛൻ ചെന്ന് കിടന്നു. രാജി എന്റെ മുറിയിൽ ആണ്. ഞാൻ കിടപ്പിൽ ആണെങ്കിലും രാജിക്ക് എഴുനേറ്റ് നടക്കാം. പക്ഷെ കൈ ഒടിഞ്ഞത് കൊണ്ടു പണിയൊന്നും എടുക്കാൻ സാധിക്കില്ല. ഞങ്ങൾ വീട്ടിൽ എത്തിയതറിഞ്ഞ രേഷ്മയും അമ്മ അമ്മിണി ചേച്ചിയും വന്നു. കിടക്കാൻ പോയ അച്ഛൻ വാതിൽ തുറന്നു കൊടുത്തു. ആദ്യം അമ്മയെ കണ്ട അവർ എന്റെ അടുത്തേക്ക് വന്നു. എന്നെ കണ്ടതും രേഷ്മ അമ്മയുടെ പുറകിൽ നിന്നും പൊട്ടികരയാൻ തുടങ്ങി. അത് കണ്ടു അച്ഛൻ അകത്തേക്ക് പോയി. അമ്മിണി ചേച്ചി എന്റെ അടുത്ത് വന്നു കുറെ സമാധാനിപ്പിച്ചു. രാജിയുടെ അടുത്തിരുന്നു വർത്തമാനം പറയാൻ തുടങ്ങി. രേഷ്മ കരഞ്ഞു കൊണ്ട് എന്റെ ഒടിഞ്ഞ കാലിൽ കൈ വച്ചു മുഖം പൊത്തി കരഞ്ഞു. അതുകണ്ട രാജിയും കരയാൻ തുടങ്ങിയിരുന്നു. ഞാൻ എന്റെ കണ്ണീർ തുടച്ചു കൊണ്ടു അവളെ നോക്കി.