ഒന്നും മോഹിച്ചുമല്ല. ഒടുവിൽ വീടിന്റെ കുറച്ചപ്പുറത്തു പറമ്പിൽ അമ്മച്ചനെ അടക്കി. ആളുകൾ പോയി തറവാട്ടിൽ ഞങ്ങൾ മാത്രം. ഉമ്മറത്തെ തിണ്ണയിൽ അപ്പോഴും അമ്മച്ചന്റെ വെറ്റില ചെലവും ഒരു ഊന്നു വടിയും ആർക്കോ വേണ്ടി കാത്തോര്തിരിക്കുന്നു.
മരിച്ച എഴിന്റെ അന്ന് വരെ അമ്മയും രാജിയും തറവാട്ടിൽ നിന്നു. എല്ലാ ചടങ്ങുകളും പൂർത്തിയായ ശേഷം മാമന്റെ നിർദ്ദേശ പ്രകാരം മാമി അവരുടെ വീട്ടിൽ നിൽക്കാൻ തീരുമാനമായി. അങ്ങനെ തറവാട് ശൂന്യമായി. പഴയ പടിയിലേക്ക് എത്താൻ കുറച്ചു മാസങ്ങൾ എടുത്തു. മറവി ഒരനുഗ്രഹമാണല്ലോ. എല്ലാം കഴിഞ്ഞു എല്ലാവരും പഴയ ജീവിതത്തിലേക്ക് മടങ്ങി.
എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടി. സുന്ദരികൾ വാഴുന്ന പട്ടണത്തിലെ ഒരു മാനേജ് മെന്റ് കോളേജിൽ . രേഷ്മക്ക് വേറെ കോളേജിൽ ആണ് കിട്ടിയത്. അത് girls ഒൺലി ആയിരുന്നു. ഞാൻ നിർദ്ദേശിച്ചു എന്ന് വേണമെങ്കിൽ പറയാം. എന്തായാലും എന്റെ കൂടെ കിട്ടിയില്ല പിന്നെ മനസിലെ പോസ്സസ്സീവ് എന്നെ അങ്ങനെ നിർബന്ധിപ്പിച്ചു.
മാമി അവരുടെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം സമാധാനമായി കഴിയുന്നു. ഇടയ്ക്കു ചാറ്റ് ചെയ്യാറുണ്ടെങ്കിലും അത് സാധാരണ ചാറ്റിങ് മാത്രമായിരുന്നു. രേഷ്മക്കും മാമിക്കും എന്നോട് ചാറ്റ് ചെയ്യാൻ മടിപോലെ. ചിലപ്പോൾ ഈ അവസ്ഥയിൽ കൂടുതൽ ഒന്നും പറയണ്ട എന്ന് കരുതിയാവും.
അനിയത്തി രാജി ഇപ്പോൾ 10 ആയതിനാൽ തന്നെ ഫുൾ ടൈം പടുത്തം ആണ്. അവൾ വീട്ടിൽ ഇടക്ക് ഫോൺ ചോദിച്ചെങ്കിലും വാങ്ങി കൊടുക്കാൻ അമ്മ തയ്യാറായില്ല. പ്ലസ്ടു കഴിയട്ടെ എന്ന് പറഞ്ഞു. അമ്മ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ.