സമയം നട്ടുച്ചയായി. എല്ലാർക്കും വിശക്കാൻ തുടങ്ങി. ഒരു ഫാമിലി ഹോട്ടൽ കാണുമ്പോൾ വണ്ടി നിർത്താൻ അച്ഛൻ ഡ്രൈവറോട് പറഞ്ഞു. കുറച്ചു കഴിഞ്ഞു റോഡിന്റെ വലതു സൈഡിൽ ഒരു വിശാല മായ പാർക്കിംഗ് reastuarent കണ്ടു. ഡ്രൈവർ വണ്ടി ഇൻഡിക്കേറ്റർ ഇട്ടു കൈ കാണിച്ചു അങ്ങോട്ട് നീങ്ങി. പെട്ടെന്ന് വേഗത്തിൽ വന്ന ഒരു ലോറി ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചു. എല്ലാവരും വണ്ടിയുടെ ഉള്ളിൽ നിന്നു തെറിക്കുന്നത് മാത്രം ഞാൻ കണ്ടു. പിന്നെ എനിക്കൊന്നും ഓർമയുണ്ടായിരുന്നില്ല.
ബോധം തെളിയുമ്പോൾ ഞാൻ മുന്നിൽ കണ്ടത് കുട്ടേട്ടനെയാണ്. അതിന്റെ പുറകിൽ ഡോക്ടറോട് സംസാരിക്കുന്ന മാമനെയും. എന്താന്ന് സംഭവിച്ചതെന്നു മനസിലാക്കാൻ കുറച്ചു സമയം എടുത്തു. ഞാൻ കണ്ണ് തുറന്നത് കണ്ടു കുട്ടേട്ടൻ കരഞ്ഞു കൊണ്ടു എന്റെ തലയിൽ തലോടി. അത് കണ്ട മാമൻ വേഗത്തിൽ വന്നു. മോനെ നിനക്ക് കുഴപ്പന്നുമില്ലാട്ടോ.. മാമന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഞാനും കുറെ കരഞ്ഞു. കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് വന്നു എന്റെ കയ്യിൽ കുത്തി വച്ച മരുന്ന് മാറ്റി വേറെ വെക്കുന്നു. ബാക്കിയെല്ലാവരെയും കുറിച്ച് ഞാൻ തിരക്കി. 2 ദിവസത്തോളം ഞാൻ ബോധമില്ലാതെ കിടക്കുകയാണെന്ന് കുട്ടേട്ടൻ പറഞ്ഞു. മാമൻ വിവരം അറിഞ്ഞു എമർജൻസി ടിക്കറ്റ് എടുത്ത് വന്നതാണ്.
ഞാൻ ചുറ്റും നോക്കി. മാമി! അതാ അവിടെ മറ്റൊരു ബെഡിൽ കിടക്കുന്നു. പതിയെ പതിയെ ഞാൻ കാര്യങ്ങൾ മനസിലാക്കി. അച്ഛൻ തെറിച്ചു വീണത് കൊണ്ടു കാര്യമായ പരിക്കില്ല. വേറെ ആശുപത്രിയിൽ ആണ്. അമ്മക്കു നല്ലോണം പരിക്ക് പറ്റിയിട്ടുണ്ട്. തലക്ക് ഏറ്റ ഇടിയുടെ ആഘാതം അമ്മയ്ക്ക് ഇനി എണീക്കാൻ പറ്റാത്ത വിധം ബെഡിൽ കിടക്കണം. മാമിക്ക് കൈ ഒടിഞ്ഞിട്ടുണ്ട്. തലയിൽ പരിക്കും. എനിക്ക് കാൽ ഒടിഞ്ഞതാണ് പ്രശ്നം. രാജിക്കും തലക്കാണ് പരിക്ക്. എന്നാൽ കാര്യമായ പ്രശ്നമില്ല. എന്നാൽ വാഹനത്തിൽ ഉറങ്ങുകയായിരുന്നു മാമിയുടെ അച്ഛനും അമ്മയും അതെ വണ്ടിക്കടിയിൽ പെട്ടു അപ്പോൾ തന്നെ മരിച്ചു. ബാക്കിയെല്ലാവരും treatmentil ആണ്.