എന്റെ അനുമോൾ 5 [Garuda]

Posted by

 

പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടു വണ്ടിയൊന്നു ആടിയുലഞ്ഞു ഒരു സൈഡിൽ നിന്നു. ഞാനും മാമിയും ഉറക്കത്തിൽ നിന്നെണീറ്റ പോലെ ചുറ്റും നോക്കി. എല്ലാവരും പേടിച്ചിട്ടുണ്ട്. ഡ്രൈവറും അച്ഛനും ഇറങ്ങി നോക്കി. ടയറിൽ ആണി കൊണ്ടതാണ്. പുല്ല് ആണിക് കയറാൻ കണ്ട നേരം.

 

” ഈശ്വരാ എന്താണാവോ ഇത്. ഒരു മുടക്കവും വരുത്താതെ ഞങ്ങളെ കാത്തോളണേ ”

 

അമ്മ പ്രാർത്ഥിക്കാൻ തുടങ്ങി. മാമിയുടെ അച്ഛൻ കയറിയപ്പോൾ തുടങ്ങിയ ഉറക്കമാണ്. അദ്ദേഹം പിന്നെ ആരോടും സംസാരിക്കാത്ത പ്രകൃതമാണ്. വെറുതെ ഞാൻ മാമിയെ ഒന്ന് നോക്കി പല്ലുകടിച്ചു നെറ്റി ചുളിച്ചു ദേഷ്യത്തോടെ എന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. എന്റമ്മോ ഞാൻ ഉരുകി തീരും എന്ന് തോന്നി പോയി. എല്ലാവരുടെയും മുഖത്തു ആകെ ഒരു വെപ്രാളം. എന്തായാലും സ്റ്റെപ്പിനി ഇട്ടു ഞങ്ങൾ വീണ്ടും പ്രാർത്ഥിച്ചു യാത്ര തുടർന്ന്. പിന്നെ ഞാൻ ഒന്നിനും നിന്നില്ല. എനിക്കും ആകെ ഒരു പേടി വന്നിരുന്നു.

 

എന്തായാലും ഗുരുവായൂരിൽ എത്തി. അവിടെ കൃഷ്ണ ലോഡ്ജിൽ രണ്ടു റൂം എടുത്തു. ഒന്ന് ആണുങ്ങൾക്കും മറ്റൊന്ന് പെണ്ണുങ്ങൾക്കും. കൂടുതലൊന്നും സംഭവിക്കാതെ ആ രാത്രി മാഞ്ഞു. പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി എല്ലാവരും റെഡി ആയി. ഞാൻ വെള്ളമുണ്ടും ഷർട്ടും. മാമിയെ കണ്ട ഞാൻ നെട്ടി. ഒരു വെള്ള കളർ സാരിയുടുത്തു മാലാഖയെ പോലെ. സൂപ്പറായെന്നു ഞാൻ ആംഗ്യം കാണിച്ചു. ഒന്ന് ചിരിച്ചു കാണിച്ചു. പുറത്തിറങ്ങിയ ഞങ്ങൾ ആ തിരക്കുകൾക്കിടയിലൂടെ നടന്നു. കാഴ്ചകൾ കണ്ടു. അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു. നല്ല തിരക്കുണ്ടായിരുന്നു. ഒരുപാട് സുന്ദരികളെ ഞാൻ കണ്ടു. എന്റെ നോട്ടം മാമി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മുഖത്തെ കുശുമ്പ് ഞാൻ കണ്ടു. ഞാൻ ചിരിച്ചു തള്ളി. കാണിച്ചു തരാം എന്നൊരു മുഖഭാവം ഞാൻ കണ്ടു. എന്തായാലും വന്ന കാര്യം സാധിച്ചു. തിരിച്ചു റൂമിൽ എത്തി ബാഗ് collect ചെയ്തു ആ വേഷത്തിൽ തന്നെ ഞങ്ങൾ പോകാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *