“ആഹ്ഹ് അള്ളോഹ്”
മെല്ലെ എഴുന്നേൽക്കാൻ നോക്കിയ ഫൈസൽ ഭീതിയിൽ ഇടിച്ചു മേശയിലേക്ക് മറിഞ്ഞു വീണു…
“അതെ ഞാൻ തന്നെ പൂജ ഓർമ വന്നോ എന്നെ ഹ ഹ ഹ ഹ”
ആ മുറിയിലാകെ അവളുടെ അട്ടഹാസം പ്രതിദ്വനിച്ചു….
“വേണ്ട എന്നെ കൊല്ലരുത് വേണ്ട നിനക്ക് നിനക്ക് എന്താ വേണ്ടത്”
ഭയത്താൽ ഫൈസലിന്റെ വാക്കുകൾ ഇടറി പോയി എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് അവൻ പറഞ്ഞു ….
“എനിക്ക് വേണ്ടതോ നിന്നെ നിന്റെ ജീവൻ യാചിക്കു നീ നിന്റെ ജീവന് വേണ്ടി യാചിക്കു നീ എന്നോട് ഞാൻ ആ രാത്രി നിങ്ങളോട് യാചിച്ച പോലെ യാചിച്ചു കരഞ്ഞത് പോലെ മറന്നോ നീ എല്ലാം ഓർത്തെടുക്കു ഓർത്തെടുക്കു നീ”
അവന്റെ കണ്ണുകളിലേക്കു എവിടെ നിന്നോ ഒരു വെട്ടം പിന്നെയും ഇടിച്ചിറങ്ങി..
അവന്റെ ഓർമ്മകളെ പിന്നെയും ആ ദിവസത്തിലേക് അവൾ മടക്കി കൊണ്ട് പോയി….
———————————–
“എങ്ങനെ ഉണ്ട് സാറെ പെണ്ണ് കൊള്ളാവോ”
വെള്ള മുണ്ട് മാത്രം ഉടുത്ത് വിയർത്തു കുളിച്ചു മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് വന്ന എസ് ഐ രാജനോട് ഫൈസൽ ചിരിച്ചു കൊണ്ട് ചോദിച്ചു……
“നീ ഒരു സിഗരറ്റ് എടുത്തേ ഫൈസലേ എന്നിട്ട് പറയാം വല്ലാത്ത ഒരു ഉന്മേഷം”
രാജൻ തന്റെ കൈകൾ ചുരുട്ടി പിടിച്ചു അവിടെയുള്ള കസേരയിൽ അമർന്നു ഇരുന്നു….
സിഗരറ്റ് വലിക്കുകയായിരുന്ന ഫൈസൽ തന്റെ കൈയിൽ ഉള്ള പേക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു രാജന് നേരെ നീട്ടി….
അതു രാജൻ വാങ്ങിച്ചതും ഫൈസൽ ഒന്ന് കത്തിച്ചു കൊടുത്തു…..
“എന്റെ ഫൈസലെ എവിടുന്നു ഒപ്പിച്ചു ഇതിനെ കൊച്ചു പീസ് ആണല്ലോ ഉടായിപ്പ് ആണല്ലേ വല്ല പീഡനകേസും വരുമോ മോനെ ഇതിനു”