“ഡാ ഫൈസലേ പൊക്കി എടുക്കട്ടേ അവളെ”
കുഴിയിൽ കിടന്നു ഞെരുങ്ങുന്ന അവളെ കണ്ടപ്പോൾ മൺവെട്ടി മാറ്റി വെച്ച ഹംസ അവളെ പുറത്തെടുക്കാൻ ഒരുങ്ങി…
“ഹംസേ വേണ്ട എടുക്കണ്ട ഇനി അവളെ എടുത്തിട്ട് വല്യ കാര്യമൊന്നുമില്ല മണിട്ടു അങ്ങ് മൂടിയെക്ക് അതാ നല്ലത് എടുത്താലും ഇതു ചത്തോളും”
ഫൈസലിന്റെ വാക്ക് കേട്ട രാജൻ ഒന്ന് ഞെട്ടി പോയി…
“ഡാ ഫൈസലേ പെണ്ണിന് ജീവൻ ഉണ്ടെടാ ഇതു വേണോ”
രാജൻ ഭയത്തോടെ ചോദിച്ചു…
“സാർ ഒന്ന് മിണ്ടാതെ ഇരിക്ക് ഹംസേ പറഞ്ഞത് കേട്ടില്ലേ മണ്ണിട്ടു മൂടാൻ”
ഫൈസലിന്റെ ആജ്ഞ കേട്ടു മറ്റൊന്നും ചിന്തിക്കാതെ ഹംസ മണ്ണ് കോരി ജീവന് വേണ്ടി പിടയുന്ന പൂജയുടെ ദേഹത്തേക്കു കോരി ഇട്ടു…
“അഹ് മ്മ്മ”
അവസാന യാചന എന്നോണം അവൾ ഒന്ന് കരഞ്ഞതും അവളുടെ മുഖത്തെക്കു ഹംസ മണ്ണ് കോരി ഇട്ടു ഒപ്പം മഴ വെള്ളവും കയറി ആ വലിയ കുഴി മുഴുവൻ നിറഞ്ഞു..
അവസാന മണ്ണും ആ കുഴിയിലേക്ക് കോരി ഇട്ടു കൊണ്ട് ഹംസ ഒന്ന് നിവർന്നു നിന്നു…
വല്ലാത്തൊരു ചിരിയോടെ ഫൈസൽ ആ കുഴി മാടത്തിലേക്കു നോക്കി…
————————————–
“ആഹ്ഹ് അള്ളോഹ്”
തന്റെ തലയിൽ എന്തോ വന്നു ഇടിച്ചപോലെ തോന്നിയ ഫൈസൽ ബോധത്തിലേക്കു തിരിച്ചു വന്നു….
“പൂജ പൂജ വേണ്ട എന്നെ കൊല്ലല്ലേ പൂജ എന്നെ കൊല്ലല്ലേ”
ഭയന്നു വിറച്ചു പിറു പിറുത്തു കൊണ്ടവൻ കണ്ണു തുറന്നു ചുറ്റും നോക്കി…
പക്ഷെ ചുറ്റും ഇരുട്ടായിരുന്നില്ല…..
“ഡാ ഫൈസലേ എന്താ നിനക്ക് പറ്റിയത് ഡാ എഴുന്നേൽക്കെടാ ഫൈസലെ ഡാ എഴുന്നേൽക്”
തന്റെ മുന്നിൽ ഇരുന്നു തന്നെ തട്ടി വിളിക്കുന്ന ഹംസയെ കണ്ടപ്പോൾ ഫൈസൽ കൂടുതൽ ഭയച്ഛകിതനായി….