“ഹംസേ ദേ ഇവിടെ ഇറക്കി വെക്കു”
ഫോണിലെ വെട്ടമടിച്ചു കൊണ്ട് ഫൈസൽ ഹംസയ്ക്കു അവളെ ഇറക്കി വെക്കാൻ ഒരു സ്ഥലം കാണിച്ചു കൊടുത്തു…
അതു കേട്ടപാതി ചുമലിൽ നിന്നും വെള്ളപ്പുതപ്പാൽ മൂടിയ അവളുടെ ശരീരത്തെ ഹംസ തായേ ഇറക്കി കിടത്തി…
ഭയന്നു വിറച്ചു കൊണ്ട് അവർക്കു പിറകിലായി നില്ക്കുകയായിരുന്നു അന്നേരം രാജൻ….
“ഹംസേ ദേ അവിടെ ഒരു മൺവെട്ടി ഉണ്ട് എടുത്തിട്ട് ദേ ഇവിടെ തന്നെ കുഴിച്ചോ”
ഫൈസലിന്റെ വാക്ക് കേട്ട് അവിടെയുള്ള മൺവെട്ടി എടുത്ത ഹംസ വേഗത്തിൽ വലിയൊരു കുഴി അവിടെ ഉണ്ടാക്കി….
“ദേ ഫൈസലേ അവളെ ഇങ്ങു എടുക്കു സാറെ അവനു ഒന്ന് താങ്ങി കൊടുക്ക്”
കുഴിയിൽ നിന്ന ഹംസ അവരോടായി പറഞ്ഞു..
വിറയ്ക്കുന്ന കൈകളോടെ രാജൻ അവളുടെ തല ഭാഗം പതിയെ പൊക്കി എടുത്തു കാൽ ഭാഗം ഫൈസലും പിടിച്ചു….
ഹംസ അവളെ പതിയെ കുഴിയിലേക് എടുത്തു വെച്ചു…
പെട്ടന്നാണ് അവരു പ്രതീക്ഷിക്കാതെ അവിടെ നല്ലൊരു പെരുമഴ വന്നത്….
“ഹംസേ വേഗം കയറു”
ഫൈസൽ ഹംസയ്ക്കു നേരെ കൈ നീട്ടിയപ്പോൾ അതിൽ പിടിച്ചു ഹംസ മുകളിലേക്കു വലിഞ്ഞു കയറി…
“മണ്ണ് മൂടിക്കോ ഹംസേ പെട്ടന്നാവട്ടെ”
ആ കുരിരുട്ടിൽ മിന്നൽ വെളിച്ചത്തിൽ ചുറ്റുപാടും ഒന്ന് നോക്കി കൊണ്ട് ഫൈസൽ ആരാഞ്ഞു…
“ആഹ്മ്മ അമ്മ മ്മ്”
മൺവെട്ടി എടുത്തു ആ കുഴി മൂടാൻ ഒരുങ്ങിയ ഹംസ ആ ഞരക്കം കേട്ട് പകച്ചു പോയി…
“ഫൈസലേ ഇവളു ചത്തിട്ടില്ലടാ ജീവൻ ഉണ്ട് ഇപ്പോഴും”
അമ്പരപോടെ ഹംസയുടെ വാക്ക് കേട്ടു ഇരുവരും കുഴിയിലേക് വെട്ടമടിച്ചു നോക്കി…
ബോധം മറഞ്ഞിരുന്ന പൂജയുടെ ദേഹത്തു മഴതുള്ളികൾ വീണപ്പോൾ അവൾ ഉണർന്നതാണെന്ന് അവർക്കു മനസിലായി കണ്ണുകൾ തുറന്നു പതിയെ അവൾ ഇളകുന്നത് അവർ അമ്പരപോടെ നോക്കി നിന്നു..