ചെകുത്താൻ ലോഡ്ജ്‌ 2 [Anu]

Posted by

അതും നോക്കി മെല്ലെ ബെഡിൽ കേറി ഇരുന്ന വിശ്വൻ പെണ്ണിന് ശ്വാസമുണ്ടോ എന്നറിയാൻ വേണ്ടി അവളുടെ മുക്കിനടുത്തു കൈ വെച്ചു നോക്കി…

ശ്വാസം നിലച്ച അവസ്ഥ കണ്ടപ്പോൾ വിശ്വൻ അവളുടെ മരണമുറപ്പിച്ചു…

“സാറെ ഇവളു പോയി”

വിശ്വന്റെ വാക്ക് കേട്ട രാജന്റെ നെഞ്ചോന്നു പിടഞ്ഞു…

“ടാ ഇനി എന്തു ചെയ്യും ഇവളെ എനിക്ക് ആകെ വിറയ്ക്കുവാ ഫൈസലിനെ വിളിക്കട്ടെ ഞാൻ”

രാജൻ ആകെ പരിഭ്രമിച്ചു തുടങ്ങി…

“വേണ്ട അതു വേണ്ട ഫൈസൽ ഇതറിഞ്ഞാൽ എല്ലാം നമ്മുടെ തലയിൽ ആവും അതുമല്ല അവൻ പറയുന്ന കാശും അവനു നമ്മൾ കൊടുക്കേണ്ടി വരും ഇതും പറഞ്ഞു അവൻ നമ്മളെ പിന്നെ ഭീഷണിപെടുത്താനും സാധ്യത ഉണ്ട് ഒരു കാര്യം ചെയാം നമ്മുക്ക് ഇവിടുന്നു രക്ഷപെടാം ഫൈസൽ എന്തേലും കാണിക്കട്ടെ ഇ ബോഡി എന്തു ചെയ്യണമെന്ന് അവൻ തീരുമാനിക്കട്ടെ അവനിപ്പോ നല്ല ഫീറ്റ നാളെ ബോധം വരുമ്പോ അവനു ഒന്നും ഓർമയുണ്ടാവില്ല സാറ് ആണ് ഇവളെ തീർത്തതെന്നു അവനു അറിഞ്ഞിട്ടില്ല അവൻ ഉണരും മുൻപ് നമ്മുക്ക് ഇവിടുന്നു ഇറങ്ങാം”

അതും പറഞ്ഞ വിശ്വൻ ആ വെള്ളപുതപ്പു എടുത്തു അവളുടെ ദേഹത്തു പുതപ്പിച്ചു രാജനെയും കൂട്ടി മുറിക്കു പുറത്തു ഇറങ്ങി വാതിൽ അടച്ചു തായത്തെക്കു വേഗത്തിൽ നടന്നു പോയി…..

അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ ദൈവം നൽകിയ ചെറു ശ്വാസത്തിൽ പൂജ ചുമച്ചു കൊണ്ട് ഞെട്ടി ഉണർന്നു…

“അമ്മ്ഹ അമ്മ വെള്ളം വെള്ളം”

ദാഹം കൊണ്ടും വേദനകൊണ്ടുമവൾ ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് കട്ടിലിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു…

അവിടെ മേശമേൽ ഫൈസൽ കുടിച്ചു ബാക്കി വെച്ച വെള്ളത്തിന്റെ ഗ്ലാസ്സിലെക്കവൾ കൈ നീട്ടി എടുക്കാൻ ശ്രമിച്ചതും അവളുടെ വിരലുകൾ തട്ടി അതു തായേക്ക് വീണു പൊട്ടി പോയി…

Leave a Reply

Your email address will not be published. Required fields are marked *