ആ ശബ്‌ദം അവനെ വല്ലാതെ ഭയപ്പെടുത്തി….
“നിനക്ക്… നിനക്ക് എന്താ വേണ്ടത് എന്നെ കൊല്ലല്ലേ പൂജ ഞാൻ അല്ല നിന്നെ കൊന്നത് അയാള് അയാള ആ രാജൻ ഞാൻ നിന്നെ കൊല്ലണമെന്നൊന്നും വിചാരിച്ചല്ല അതൊന്നും ചെയ്തത് അറിയാതെ പറ്റി പോയതാ എന്നെ കൊല്ലരുത് പൂജ എന്നെ കൊല്ലരുത്”
എങ്ങോട്ടെന്നില്ലാതെ നോക്കി കൈ കൂപ്പി കൊണ്ട് ഫൈസൽ ജീവന് വേണ്ടി കേണു….
“രാജനോ ഏതു രാജൻ അവനല്ല നീ നീയാണ് എന്നെ കൊന്നത് മറന്നോ നീ എല്ലാം ആ രാത്രി പിന്നെ എന്താ നടന്നതെന്നു മറന്നോ നീ ഞാൻ ഓർമിപ്പികാം നിന്നെ നോക്ക് നോക്ക് നി”
മിന്നൽ വെട്ടം പോലെ അവന്റെ കണ്ണുകളിൽ ഒരു നീല വെളിച്ചം മിന്നി മാഞ്ഞതും പിന്നെയും ആ രാത്രിയിലേക്കു അവന്റെ ഓർമ്മകൾ മടങ്ങി…
————————————–
“ഫൈസലേ എടാ ഫൈസലേ എഴുന്നേൽക്കെടാ എഴുന്നേൽക്കാൻ”
ഭയത്തോടെ രാജൻ ഫൈസലിനെ തട്ടി വിളിച്ചു…
മദ്യത്തിന്റെ കെട്ടിൽ അബോധാവസ്ഥയിൽ എന്നപോലെ ഫൈസൽ പിറുപിറുത്തല്ലാതെ എഴുന്നേറ്റില്ല…
“നാശം ഇനി എന്തു ചെയ്യും പണി ആവുമല്ലോ ഇതു ഇ ഹംസ എവിടെ പോയി വിശ്വനെയും കാണാൻ ഇല്ലല്ലോ”
സ്വയം പുലമ്പി കൊണ്ട് രാജൻ മുണ്ട് വാരി ചുറ്റി ലോഡ്ജിന് തായത്തെക്കു വേഗത്തിൽ നടന്നു…
തായെ എത്തിയ രാജനു ലോഡ്ജിന് പുറത്തു നിൽക്കുന്ന വിശ്വനെ കണ്ടപ്പോൾ ഒരു സമാധാനമായി…
“ടാ വിശ്വാ നീന്നെ ഞാൻ എവിടെയൊക്കെ നോക്കി നി ഇവിടെ ഉണ്ടായിരുന്നോ ഒന്നിങ്ങു വന്നേ”
രാജന്റെ ഭയന്നുള്ള മുഖം കണ്ടപ്പോൾ വിശ്വൻ ഒന്ന് പരിഭ്രമിച്ചു….
“എന്തു പറ്റി സാറെ സാറ് കേറിയിട്ടു കുറെ നേരമായപ്പോ അവളേം കെട്ടിപിടിച്ചു ഉറങ്ങി കാണുമെന്ന ഞാൻ വിചാരിച്ചേ അവിടെ ഇരുന്നു മടുത്തപ്പോ പുറത്തൊന്നു ഇറങ്ങിയതാ എന്തു പറ്റി”