സനൂപ് : ഇവിടുന്ന് എട്ട് കിലോമീറ്ററുണ്ട്…
നിങ്ങൾക്ക് ഞാനൊരു കഥ പറഞ്ഞുതരാം… ശ്രെധിച്ചു കേൾക്കണം അത് കഴിഞ്ഞ് ഞാനൊരു ചോദ്യം ചോദിക്കും…
അവരെന്നെ നോക്കി
പണ്ട്… പണ്ടെന്നു പറഞ്ഞാൽ കുറേ വർഷം മുൻപ് ഞങ്ങളെ നാട്ടിൽ ഒരു സ്കൂളുണ്ട് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വളരെ വികൃതിയയൊരു ചെറുക്കനുണ്ട് എപ്പോഴും കുരുത്തക്കേട് കാണിക്കുന്നൊരു ചെറുക്കൻ അവനന്ന് സ്കൂൾ ഗ്രൗണ്ടിനു ചേർന്നുള്ള മാവിൽ കല്ലെറിഞ്ഞ് വീഴ്ത്തിയ മാങ്ങ ഒരു കുഞ്ഞു കുട്ടി ഓടിവന്നെടുത്തു
ഡി…
എന്താ…
തലക്ക് മുകളിൽ കൊമ്പ് പോലെ കുടുക്കി വെച്ച മുടിയും തുടുത്ത കവിളും വട്ടമുഖവും ഉണ്ട കണ്ണുകളും പുഴുവരിച്ച പല്ലും കാട്ടി അവൻ വിളിച്ച വിളിയോട് കിടപിടിക്കുന്ന ചബ്ദത്തോടെ തിരിച്ചു ചോദിച്ചു
എന്താന്നോ… ഞാനെറിഞ്ഞിട്ട മാങ്ങയാ… അതിങ് താ…
ഞാനെടുത്ത മാങ്ങയാ… ഞാൻ തരൂല…
അവളതും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഓടി ഓട്ടത്തിനിടയിൽ അവൾ വീണത് കണ്ട് അവൻ ഓടിച്ചെന്ന് അവളെ പിടിച്ചുയർത്തി ചരളിലുരഞ്ഞു പൊട്ടിയ കാൽ മുട്ടും കൈകളും കണ്ട് കരയുന്ന അവളെ കോരിയെടുത്തവൻ പൈപ്പിനടുത്തേക്ക് നടന്നു കയ്യും കാലും കഴുകിക്കൊടുത്ത് അവളെ എടുത്ത് ടീച്ചർമാരെ അടുത്ത് കൊണ്ടുപോയി ടീച്ചർമാർ അവൾക്ക് മരുന്നൊക്കെ വെച്ചുകൊടുത്തുകഴിയും വരെയും അവിടെ നിന്ന അവന് താൻ കാരണമാണവൾ വീണതെന്ന സങ്കടമായിരുന്നു മരുന്ന് വെക്കുമ്പോ കരഞ്ഞെങ്കിലും മരുന്ന് വെപ്പ് കഴിഞ്ഞ് അവൾ ഉണ്ടക്കണ്ണുകൊണ്ടവനെ തുറിച്ചു നോക്കി അവനവളെ നോക്കി ചിരിച്ചു അവളും പതിയെ ചിരിച്ചു അവനവൾക്ക് അടുത്തേക്ക് ചെന്നു