ഇത്രയും പേരുടെ ഡീറ്റൈൽസ് എന്ന് പറയുമ്പോ…
ബിച്ചൂ… അർജന്റാണ്… ബാങ്ക് ഡീറ്റൈൽ പ്രോപ്പർട്ടി ഡീറ്റൈൽ ഫോൺ ഡീറ്റൈൽ ഇത്രയും വേണം…
ശെരി…
ഫോൺ കട്ട് ആയി
പ്രതികളുടെ നിന്റെ കയ്യിലുള്ള ഡീറ്റൈൽ എനിക്ക് വാട്സപ്പ് ചെയ്തിട്ട് അത് ഏന്റെ ഫോണിന്ന് ബിച്ചൂന് അയച്ചുകൊടുക്ക്…
ബിച്ചുവിന് അയച്ചുകൊടുക്കുന്നതിനിടെ
പോലീസുകാരെ പേരും ഡീറ്റൈൽസും സ്റ്റേഷനിൽ എത്തിയാലേ പറയാൻ പറ്റൂ…
അത് ആവശ്യമില്ല…
പിനെങ്ങനെ കിട്ടും…
അതവർ സർവർ ഹാക്ക് ചെയ്തെടുത്തോളും…
ഹേ…
(അവളെ നോക്കി) ആ… അതൊക്കെ കിട്ടുമെന്നേ നീ ടെൻഷനാവാതെ ഇരി എല്ലാം ശെരിയാവും…
തിരിഞ്ഞതും നിലത്ത് കിടക്കുന്ന ബൈക്കിനരികിൽ ഒരാൾ കിടക്കുന്നു ഒരു പയ്യൻ റോഡിലേക്ക് കയറിനിന്ന് വണ്ടി നിർത്താൻ കാണിക്കുന്നു ബ്രെക്കിൽ കാലമാർന്നു അതിവേകം കുതിക്കുന്ന വണ്ടിയുടെ ടയർ വലിയ ശബ്ദത്തോടെ റോഡിലുരഞ്ഞു നിന്നു ഓടി അരികിലേക്ക് വന്ന പയ്യൻ തൊഴുതുകൊണ്ട് കരയും പോലെ
വണ്ടി ആക്സിഡന്റായി ചേട്ടന് ബോധം പോയി സഹായിക്കേട്ടാ…
വണ്ടിയിൽ നിന്ന് ഇറങ്ങി അടുത്തേക്ക് ചെന്നു രക്തത്തിൽ കുളിച്ച അവനെ എടുത്ത് വണ്ടിക്ക് പുറകിലേക്ക് കയറ്റി
ഡോറടച്ചുകൊണ്ട് ഞങ്ങൾ ഓടി വണ്ടിയിൽ കയറി ഡോറടച്ചു വണ്ടി എടുത്തു ലൈറ്റ് ഓൺ ചെയ്തു ഹോൺ മുഴക്കികൊണ്ട് വണ്ടി അതി വേഗം മുന്നോട്ട് കുതിച്ചു മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്കു മുൻപിൽ വണ്ടി ചെന്ന് നിന്നതും ചാടിയിറങ്ങി ഡോർ തുറന്നു സ്റ്ററച്ചർ വലിച്ചു വണ്ടിക്കരികിൽ വെച്ചവനെ എടുത്ത് സ്റ്ററച്ചറിലേക്ക് കിടത്തി അകത്തേക്ക് തള്ളി കൊണ്ടുപോവാൻ തുടങ്ങിയതും സ്റ്ററച്ചറിൽ കിടന്നവൻ ഒരു പ്രശ്നവുമില്ലാതെ കണ്ണ് തുറന്നു നോക്കി