(അവളുടെ തോളിൽ തട്ടികൊണ്ട്) നീ ടെൻഷനാവല്ലേ… സ്റ്റേഷനിൽ നിന്നത് മിസ്സായിട്ടുണ്ടെങ്കിൽ പോലീസുകാർ ആരോ തന്നെ ആയിരിക്കും… സി സി ടി വി ഉള്ളതല്ലേ…
എക്സ്റ്റേണൽ ഹാർഡിസ്ക്കിൽ ആയിരുന്നു സ്റ്റോറേജ് ആ ഹാർഡ് ഡിസ്‌ക്കും മിസ്സിങ്ങാണ്… കേൾക്കുന്ന ചീത്തയോ പണിഷ്മെന്റോ അല്ല ഞാനാ കുട്ടിയുടെ വീട്ടുകാരോടെന്ത് പറയും… അവർക്ക് നീതി വാങ്ങികൊടുക്കുമെന്ന് ഞാൻ വാക്കുകൊടുത്തതാ… അതിനുള്ള എല്ലാ തെളിവുകളും ഞാൻ കണ്ടുപിടിച്ചതാ… അവന്മാർക്ക് വധശിക്ഷ വരെ കിട്ടാനുള്ള തെളിവുണ്ടായിരുന്നു…
(അവളുടെ കൈയിൽ മുറുക്കെ പിടിച്ചു) നീയൊന്നു സമാധാനപ്പെട് എന്തേലും വഴിയുണ്ടാവും… ടെൻഷൻ മാറ്റിവെച്ചാലോജിക്ക്…
നിന്റെ സ്റ്റേഷനിലല്ലേ… എല്ലാം വെച്ചിരുന്നത്…
ഏന്റെ കേബിനിൽ കേസിന്റെ ഡീറ്റൈൽസും മറ്റും എഴുതിവെച്ച ഡയറി പോലും മിസ്സിങ്ങാണ്…
നീ ടെൻഷനാവല്ലേ… അത് ആരാ എടുത്തതെന്ന് കണ്ടുപിടിക്കാം…
(പ്രതീക്ഷയോടെ നോക്കി) എങ്ങനെ…
നിന്റെ കേബിനിൽ നിന്റെ സ്റ്റേഷനിൽ ഉള്ളവരല്ലാതെ വേറെ ആരെങ്കിലും കയറുമോ…
ഇല്ല…
മ്മ്…
പ്രതികളെ അഡ്രസോ ഡീറ്റെയിൽസോ നിന്റെ കയ്യിലുണ്ടോ…
ഉണ്ട്… അത് വെച്ച് എന്ത് ചെയ്യാനാ…
നിക്ക്… നമുക്ക് നോക്കാം…
സിറി കാൾ ബിച്ചു…
പറയെടാ…
ഞാൻ കുറച്ച് പേരുടെ ഡീറ്റൈൽ അയക്കാം അവരുടെയും അവർക്ക് ബന്ധപ്പെട്ടവരുടെയും ഫുൾ ഡീറ്റൈൽ എടുക്കണം അവരിലാരെങ്കിലും പ്രിയയുടെ സ്റ്റേഷനിലെ ഏതേലും പോലീസുകാരെ ഈ കഴിഞ്ഞ ദിവസങ്ങളിൽ മീറ്റ്ചെയ്യുകയോ കാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നറിയണം പ്രിയയുടെ സ്റ്റേഷനിലെ എല്ലാ പോലീസുകാരുടെയും അവർക്ക് വേണ്ടപ്പെട്ടവരുടെയും ഡീറ്റെയിൽസ് അവർക്കിടയിൽ എന്തെങ്കിലും ട്രാൻസാക്ഷൻ നടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കണം എത്രപെട്ടന്ന് കഴിയുമോ അത്രയും പെട്ടന്ന് വേണം