തള്ള : ആരാ… ആരാ നിങ്ങൾ…
ചോദ്യം ഞാൻ ചോദിക്കും… ചോദിക്കുന്നതിന് പെട്ടന്ന് സത്യം പറയുന്നതാവും നിങ്ങൾക്ക് നല്ലത്… ചോദിക്കുന്നതിനുള്ള ഉത്തരമല്ലാതെ ഒറ്റ ശബ്ദം പുറത്ത് വന്നാൽ കിട്ടുന്ന അടിയുടെ എണ്ണം കൂടും…
ആരാ മോന്റെ കവിളിൽ അടിച്ചത്…
തള്ള : അതിവന്റെ കെട്ടിയോളാ… അവളിന്നലെ രാത്രി ഒളിച്ചോടിപോയി…
അവരെ മൂന്നുപേരെയും നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റു തള്ളയുടെ നേരെ ചെന്നു മൂന്നുപേരെയും നോക്കി കൊണ്ട്
സാധാരണ ഞാൻ പെണ്ണുങ്ങളെ മേൽ കൈവെക്കാറില്ല നീ എന്നോട് ഇരന്നത് കൊണ്ട് തരുവാ
വടി ഉയർന്നു താണു
അമ്മേ… അയ്യോ…
(വിരൽ ചുണ്ടിനു കുറുകെ വെച്ചു)ചുപ്… ഒറ്റ ശബ്ദം പുറത്തുവരുത്
വടി ഉയർന്നു താണ്കൊണ്ടിരിക്കെ സാരി കടിച്ച് പിടിച്ചുകൊണ്ട് ശക്തമായി മൂളികൊണ്ടിരുന്നു
അടുക്കളയിൽ നിന്നും ഒരു ജഗിൽ വെള്ളമെടുത്തു കൊണ്ട് കൊടുത്ത് തള്ള അത് കുടിക്കുന്നത് നോക്കി സോഫയിലിരുന്നു
ഇപ്പൊ പറ ആരാ അച്ചൂനെ തല്ലിയെ…
അടുത്തിരിക്കുന്ന ചെറുപ്പക്കാരിയെ കാണിച്ചു
മ്മ്…
ആരാ അമ്മുനെ പൂട്ടിയിട്ടേ…
തള്ള : ഇവൻ…
അവളെ കാണാഞ്ഞിട്ട് നിങ്ങളെ അയൽക്കാരൊന്നും ചോദിച്ചില്ലേ…
തള്ള : അങ്ങനെ ആരും വരികയൊന്നുമില്ല അടുത്ത വീട്ടിലെ ഒരുത്തി ചോദിച്ചപ്പോ അവൾ ബന്തു വീട്ടിൽ പോയെന്നു പറഞ്ഞു…
അപ്പൊ അച്ചൂനെ കൊണ്ടുപോവാഞ്ഞതെന്താന്ന് ചോദിച്ചില്ലേ…
തള്ള : അവൻ ഇവിടുള്ളത് ആർക്കും അറിയില്ല അവനെ ആ മുറിയിൽ നിന്ന് പുറത്തിറക്കാറില്ല…
മ്മ്… ഇവിടെ അടുത്തെവിടെയാ പെട്രോൾ പമ്പ്…