കിതച്ചുകൊണ്ട് എഴുനേറ്റിരുന്നു ചുറ്റും നോക്കി എങ്ങും ഇരുട്ട് മാത്രം ആകെ വിയർത്തിരിക്കുന്നു
എന്താ കാക്കൂ… എന്തു പറ്റി…
ഹേ…
എന്ത് പറ്റി
ലൈറ്റ് തെളിഞ്ഞു മേശപുറത്തെ ജഗിലെ വെള്ളവുമായി ഇത്ത അരികിൽ വന്നിരുന്നു മുത്തെന്റെ ഉയർന്നു താഴുന്ന നെഞ്ചിൽ തടവുന്നു
മുത്ത് : കാക്കൂ… ഒന്നൂല്ല…
അവരെ രണ്ടുപേരെയും നോക്കിയ ഞാൻ ഇത്താന്റെ കൈയിൽ നിന്നും ജഗ് വാങ്ങി വെള്ളം മുഴുവൻ കുടിച്ചു ആക്സിഡന്റ്റിനു ശേഷം പല വട്ടം കണ്ട സ്വപ്നമെങ്കിലും ഇത്ര വിശദമായി കാണുന്നതിതാദ്യം മരണത്തിന്റെ ഗന്ധമുള്ള യുദ്ധഭൂമി മരിച്ചതായി കണ്ടതെന്റെ പ്രാണനും എന്താ ഇതിന്റെ അർത്ഥം
കാക്കൂ… എന്താ… എന്താ… ആലോചിക്കുന്നെ…
ഹേ… ഒന്നൂല്ല…
എഴുനേറ്റ് പുറത്തേക്കിറങ്ങി വണ്ടിയിൽ ചെന്ന് സിഗരറ്റെടുത്ത് കത്തിച്ചു എന്നെ നോക്കി നിൽക്കുന്ന അവരെ നോക്കി
ചെല്ല് ഉറങ്ങിക്കോ…
മുത്ത് അരികിൽ വന്ന് കെട്ടിപിടിച്ചു നിന്നു അവളുടെ കണ്ണീര് നെഞ്ചിനെ നനച്ചു സിഗരറ്റ് കളഞ്ഞു രണ്ട് കയ്യാലും അവളെ ചേർത്തു പിടിച്ച് അവളുടെ മുതുകിൽ തലോടി നിൽക്കെ അകലെ പള്ളിയിൽ സുബ്ഹി ബാങ്ക് ഉയർന്നു കേൾക്കെ എന്റെമേലുള്ള അവളുടെ പിടി മുറുകി അവളെന്തിനു കരയുന്നെന്നറിയാതെ അവളെ ചേർത്തുപിടിച്ചു മുതുകിൽ തട്ടി അശ്വസിപ്പിച്ചു കൊണ്ട് തലയിലുമ്മവെച്ചു
അല്പസമയം കഴിഞ്ഞു ഇത്ത ചായയുമായി വന്നു അവളുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട് ചായ കുടിച്ചിരിക്കെ പള്ളിയിൽ പോവാനായി എഴുനേറ്റ് വന്ന ഉപ്പ ഞങ്ങളെ നോക്കി
ഉറങ്ങിയില്ലേ…