ചേട്ടാ… ഞാൻ…
ഒന്നും പറയണ്ട ഇവര് പറയുന്നത് അനുസരിച്ചിവിടെ റെസ്റ്റെടുക്ക്… നിങ്ങളെങ്ങോട്ടും പോണില്ല നീയും മോനും ഒരിക്കലും എനിക്കൊരു ഭാരമല്ല…
അവളുടെ കവിളിലൂടെ കണ്ണുനീര്ഒലിച്ചിറങ്ങി
പുറത്തേക്കിറങ്ങിയ എനിക്ക് പിറകെ പെണ്ണുങ്ങളും ഇറങ്ങിവന്നു ഉമ്മച്ചി അച്ചുവിനെയും എടുത്ത് അമ്മുവിനരികിൽ നിന്നു
അഫി : ഇക്കാ ഒന്നും ചോദിച്ചും പറഞ്ഞും വിഷമിപ്പിക്കണ്ട വല്ലാത്തൊരു മാനസികാവസ്ഥയിലാണവളിപ്പോ…
മ്മ്… അവൾക്ക് ഭക്ഷണമൊക്കെ എങ്ങനെയാ എന്താ കൊടുക്കുക
അഫി : ഭക്ഷണമൊന്നും അങ്ങനെ പെട്ടന്ന് കൊടുക്കാൻ പറ്റില്ല… ജ്യൂസും റാഗികഞ്ഞിയും ഒക്കെ ആയി പ്രോട്ടീൻ ഉള്ള കനം കുറഞ്ഞ ഭക്ഷണങ്ങൾ കുറച്ച് കുറച്ചായി കൊടുത്ത് ശെരിയാക്കികൊണ്ടുവരണം…
മ്മ്… നീ തന്നെ എന്താ വേണ്ടേ എന്ന് വെച്ചാൽ നോക്കിചെയ്യ്…
അഫി : അതൊക്കെ ഞാൻ ചെയ്തോളാം… അതൊന്നും ആലോചിച്ചെന്റെ മോൻ ടെൻഷനാവണ്ട… ശരീരത്തിനുള്ളപോലെ മനസിനും നല്ലോണം പറ്റിയിട്ടുണ്ട്… ഞാൻ സെലിനോട് വരാൻ പറഞ്ഞിട്ടുണ്ട്…ഇന്ന് ഡ്യൂട്ടി കഴിഞ്ഞവൾ ഇങ്ങോട്ട് തിരിക്കും എന്നാ പറഞ്ഞേ…
മ്മ്… എന്താ എന്ന് വെച്ചാൽ നീ നോക്കി ചെയ്യ്…
അഫി : മ്മ്… ഞാൻ പറഞ്ഞ കാര്യം ഇക്കാ ആലോചിച്ചോ…
റിസൈൻ ചെയ്യുന്ന കാര്യമല്ലേ… നോക്കാം…
മ്മ്… മുത്തിനെയും റിയയെയും കൂട്ടി ആശാന്റെ വീടിനടുത്ത് നിർത്തിയ റിയയുടെ വണ്ടി എടുക്കാൻ അവളെ അവിടെ ഇറക്കി മുത്തിനെയും വീട്ടിലാക്കി വീട്ടിൽ ച്ചെന്ന് കുളിച്ച് മാറി അടുക്കളയിലേക്ക് ചെന്നു