“ഉം ? ഞാൻ ചോദ്യ ഭാവത്തിൽ മൂളി.
“മടുപ്പാ അവിടെ . ഒരുമാതിരി ബലൂണിനകത്ത് ഇരിക്കുന്ന ഫീലാ ” .അമ്മ താല്പര്യമില്ലാത്ത പോലെ പറഞ്ഞു.
” എവിടേലും ഒരു സാധാരണ ഹോട്ടൽ. അല്ലേൽ ഒരു തട്ടുകട . Raw and organic ആയിട്ട് . അതിനും വേണ്ടി എത്ര ദൂരം ഡ്രൈവ് ചെയ്താലും വേണ്ടില്ല. ” അമ്മ ആഗ്രഹം പറഞ്ഞു. ബ്ലോക്ക് കുറച്ച് മാറി . വാഹനങ്ങൾ നീങ്ങി തുടങ്ങി. അമ്മ വണ്ടി മുന്നോട്ട് എടുത്തു. ഇടപ്പള്ളി ജംഗ്ഷൻ അടുക്കാറായി. ഞാൻ ഫോണെടുത്ത് youtube ൽ ഫുഡ് വ്ലോഗർമാരെ സെർച്ച് ചെയ്യാൻ തുടങ്ങിയതും അമ്മ തടഞ്ഞു .
” അയ്യേ. അതിലുള്ളതൊന്നും വേണ്ട . നമുക്ക് വേണ്ടത് നമ്മള് തേടി കണ്ട് പിടിക്കും. നല്ല പൊടികാപ്പി , കല്ലേൽ മൊരിഞ്ഞ പൊറോട്ട, കുരുമുളകും തേങ്ങാക്കൊത്തും ഇട്ട് വരട്ടിയ മോർച്ചറീൽ വെക്കാത്ത ബീഫ് . വെണ്ണ പോലെ വെന്ത കപ്പ , അയിലക്കറിം ഫ്രൈയും , ദോശ, വെള്ളം പോലെ ഒഴുകി പോകുന്ന ചട്നി” .
ഇടപ്പള്ളി സിഗ്ന്നലിൽ വീണ്ടും ബ്ലോക്ക് ! . അമ്മയുടെ പറച്ചില് കേട്ട് എനിക്ക് വായിൽ വെള്ളം വന്നു.
” പിന്നെ ? ‘ തുടരാനായി ഞാൻ അമ്മയോട് ചോദിച്ചു.
” പിന്നെ .. എന്നെ കണ്ട് കണ്ണ് തള്ളി നോക്കുന്ന കുറച്ച് ചേട്ടൻമാരും ചെക്കൻമാരും പരിസരത്ത് കടും കാപ്പിം ചായേം ഊതി കുടിച്ച് നിൽപ്പുണ്ടേൽ സൂപ്പർ. അത് ഓപ്ഷണലാ . ഒണ്ടേൽ മതി”.
അമ്മ നല്ല മൂഡിലോട്ട് വന്നതിൽ ഞാൻ സന്തോഷിച്ചു.
” അങ്ങിനെ ഒരു Spot ഉണ്ടേൽ പറ. നമ്മള് പോകുന്നു”. !
” എനിക്കറിയില്ല റോയ് .എവിടേലും കാണും !”
അമ്മ നിർത്തിയതും സിഗ്ന്നൽ പച്ചയായി . ഗിയർ മാറ്റി അമ്മ വണ്ടി സ്പീഡിൽ മുന്നിലേക്കെടുത്തു.
” പിന്നെ എങ്ങനാ പോകുന്നേ?” ഞാൻ സംശ്ശയിച്ചു.
” നമ്മള് ചോയ്ച്ച് ചോയ്ച്ച് പോകും” . ചീറിപ്പാഞ്ഞ് പോയ ഒരു മീൻ ലോറിയെ ഓവർടേക്ക് ചെയ്ത് കൊണ്ട് അമ്മ പറഞ്ഞു.
ഞാൻ ഡാഷിലെ ക്ലോക്കിൽ നോക്കി .സമയം 9. 29.
പിന്നെ സ്പീഡോമീറ്ററിലും . വേഗത110 km/h.
ഇനിയും രണ്ടര മണിക്കൂർ കൂടിയുണ്ട്
ഞാൻ കാത്തിരിക്കുന്ന നിമിഷത്തിന് !.
നിങ്ങളും കാത്തിരിക്കുക.
തുടരും …..