അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Posted by

അതുമാത്രം മതി നമുക്ക് ഇങ്ങനെ ഒരു മനസ്സും ഒരു ശരീരവുമായി ജീവിക്കാൻ അതിനു നീ രാത്രി ഇവിടെ നിൽക്കണമെന്നില്ല. പിന്നെ എപ്പോഴെങ്കിലും ഒരു അവസരം കിട്ടിയാൽ ഉറപ്പായും നിൽക്കാം… ഇപ്പോ മോൻ വീട്ടിലേക്ക് പൊയ്ക്കോ..”

“ശരി ചേച്ചി.. ഞാൻ പോകുവാ നാളെ കാണാം..”

ഞാനും ചേച്ചിയും ഡ്രസ്സുകൾ എല്ലാം ഇട്ടു ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്തേക്കുള്ള വാതിൽ തുറക്കും മുന്നേ ചേച്ചി എൻ്റെ കവിളിൽ തലോടി ഉമ്മ വെച്ചു..

“പൊയ്ക്കോ.. നാളെ കാണാം…”

തിരിച്ച് ഒരുമ്മ ഞാനും കൊടുത്ത ശേഷം എൻറെ വീട്ടിലേക്ക് പോയി. കഴിഞ്ഞ രണ്ടു ദിവസങ്ങൾ നടന്ന കാര്യങ്ങൾ എല്ലാം ഓർത്തപ്പോൾ എനിക്ക് പെട്ടെന്ന് ഉറക്കം വന്നില്ല. പിന്നെ പുലർച്ച എപ്പോഴോ ആണ് ഞാൻ അറിയാതെ ഉറങ്ങിപ്പോയത്.

എൻറെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്.

“നന്ദു മോനെ…” മറുഭാഗത്ത് കരഞ്ഞുകൊണ്ടാണ് ചേച്ചി എന്നെ വിളിച്ചത്.

ഉണ്ടായിരുന്ന ഉറക്കം എല്ലാം എങ്ങോട്ടോ പോയി. ഞാൻ കട്ടിൽ നിന്നും പെട്ടെന്ന് എഴുന്നേററ്റു. നീ ആരെങ്കിലും എന്തെങ്കിലും അറിഞ്ഞു കാണുമോ എന്ന് എനിക്കുള്ളിൽ ഒരു പേടി തോന്നി..

“എന്താ ചേച്ചി എന്തുപറ്റി…”

“എടാ അമ്മ.. അമ്മ വീണിട്ട് എന്തോ പറ്റി..” അതും പറഞ്ഞു ചേച്ചി വീണ്ടും കരയാൻ തുടങ്ങി.

“ഞാൻ ഇതാ വരുന്നു…”ഫോണ് കട്ട് ചെയ്തു ഞാൻ പുറത്തേക്ക് ഓടി.

“എന്താടാ എന്തുപറ്റി..”എൻറെ ഓട്ടം കണ്ട് അമ്മ ചോദിച്ചു.

“ചേച്ചിയുടെ അമ്മയ്ക്ക് എന്തോ പറ്റിയെന്ന് തോന്നുന്നു.”

അത് കേട്ടയുടനെ അമ്മയും മാളുവും എൻറെ കൂടെ ചേച്ചിയുടെ വീട്ടിലേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *