അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Posted by

“അപ്പോഴേക്കും ചായ തണുത്ത് പോകും..നീ ഇത് കഴിക്ക്” അതും പറഞ്ഞ് ചേച്ചി ഒരു ബിസ്ക്കറ്റ് എടുത്ത് വായിലേക്ക് വെച്ച് തന്നു. ഞാൻ ഫോട്ടോ നോക്കൽ തുടർന്നുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു കൈ കൊണ്ട് ചായകുടിച്ചു. ചേച്ചി ബിസ്ക്കറ്റ് ഇടയ്ക്ക് വായിലേക്ക് വെച്ച് തന്നിരുന്നു. എപ്പോഴോ ഒരിക്കൽ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് തമ്മിലുടക്കി. എന്നോടുള്ള വാത്സല്യമോ സ്നേഹമോ എനിക്ക് ആ കണ്ണിൽ കാണാമായിരുന്നു.

“മതി ചേച്ചി..”മതിയെന്നും പറഞ്ഞ് ബിസ്കറ്റ് നീട്ടിയ ചേച്ചിയുടെ കയ്യിൽ ഞാൻ പിടിച്ചു. എന്നിട്ട് ഒരു ബിസ്ക്കറ്റ് എടുത്ത് ഞാൻ ചേച്ചിയുടെ നേരെ നീട്ടി. ഒട്ടും മടിക്കാതെ തന്നെ ചേച്ചി എൻറെ കയ്യിൽ ഇരുന്ന ബിസ്ക്കറ്റ് വായിൽ ആക്കി എന്നെ നോക്കി. ഞാൻ പിന്നെയും ഒന്ന് രണ്ട് ബിസ്ക്കറ്റ് ചേച്ചിയുടെ വായിൽ വെച്ചുകൊടുത്തു. കണ്ണ് തമ്മിലുടക്കുമ്പോഴെല്ലാം എൻറെ നിയന്ത്രണം വിട്ടു പോകുന്നതുപോലെ എനിക്ക് തോന്നി. ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്ക് എന്നെൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.പക്ഷേ എൻറെ കഷ്ടകാലത്തിന് കറക്റ്റ് സമയത്ത് തന്നെ അല്ലിയുടെ സ്കൂൾ വണ്ടി വന്നുനിന്നു.

പിന്നെ ഞാൻ അധികം അവിടെ നിൽക്കാതെ വീട്ടിലേക്ക് പോയി.. രാത്രി ചേച്ചിക്ക് ഫോട്ടോസ് എല്ലാം അയക്കുമെന്ന് പറഞ്ഞ് മെസ്സേജ് അയച്ചു. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ചേച്ചി ഞങ്ങൾ രണ്ടാളും ഉള്ള സെൽഫി മാത്രമാണ് ആദ്യം അയച്ചത്.

“എടുത്ത എല്ലാ ഫോട്ടോസും അയക്ക് ചേച്ചി..”

“നമ്മൾ രണ്ടുപേരും ഉള്ളതെല്ലാം അയച്ചല്ലോ..”

Leave a Reply

Your email address will not be published. Required fields are marked *