സ്കൂളിലെത്തുന്നതിനു മുന്നേ തന്നെ ചേച്ചി ഇറങ്ങിവരുന്നത് ഞാൻ കണ്ടു.
“നീ വന്നോ…എന്നാ നമുക്ക് പോയാലോ..”
“എന്തുപറ്റി… നമ്മൾ പറഞ്ഞപോലെ നടന്നോ..”
“ഞാൻ പറയാം വീട്ടിലെത്തട്ടെ, നീ വണ്ടി എടുക്ക്…”
വണ്ടിയെടുത്ത് ചേച്ചിയുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു. വണ്ടി പോർച്ചിലേക്ക് കയറ്റി.
“എന്താ ചേച്ചി പറ്റിയത്.. കാര്യം പറ”
ചേച്ചി ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് എൻറെ രണ്ട് കവിളിലും കൈവെച്ച് എൻറെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
“ഉമ്മ…”
ആകെ മൊത്തത്തിൽ കിളി പറന്ന ഒരു അവസ്ഥയായിരുന്നു എന്റേത്. എന്താ സംഭവിക്കുന്നത് എന്നറിയാതെ ഞാൻ ചേച്ചിയെ നോക്കി.
“നീ ആഗ്രഹിച്ചതല്ലേ ഇത്… ഇതെന്റെ കുഞ്ഞനിയന് ചേച്ചിയുടെ വക സമ്മാനം..അതാ ചേച്ചി നെറ്റിയിൽ തന്നെ തന്നത്..”
“എല്ലാം പെട്ടെന്നായിരുന്നില്ലേ.. എനിക്കൊന്നും മനസ്സിലായില്ല.. ഒരു ഫീലും കിട്ടിയില്ല.. ഒന്നൂടെ തരണം..”
“അയ്യടാ. ഒന്നു കിട്ടിയില്ലേ അതുമതി..”
“പ്ലീസ് ചേച്ചി..പറഞ്ഞിട്ട് തരേണ്ടേ.. എന്താ സംഭവിക്കുന്നത് എന്ന് അറിയും മുമ്പേ തന്നെ എല്ലാം കഴിഞ്ഞല്ലോ…”
ചേച്ചി ചുറ്റുപാടും ഒന്നൂടെ നോക്കി. ഞങ്ങളുടെ വീടിന് ചുറ്റുമുള്ള കുറെ സ്ഥലം എൻറെ അച്ഛൻറെയും കണ്ണേട്ടന്റെ അച്ഛന്റെയും ആയതുകൊണ്ട് തന്നെ ഞങ്ങളുടെ രണ്ടു വീടും അല്ലാതെ വേറെ വീടൊന്നുമില്ല. അതുകൊണ്ടുതന്നെ ആരും വരാനും പോകുന്നില്ല.
“ഈശ്വരാ. ഈ ചെക്കൻ്റെ ഒരു കാര്യം..”
അതും പറഞ്ഞു ചേച്ചി എൻ്റെ രണ്ട് കവിളിലും തലോടി മുഖം എൻ്റെ നെറ്റിയിലേക്ക് കൊണ്ട് വന്നു നെറ്റിയിൽ ഉമ്മ വെച്ചു.