അതു പറയുമ്പോൾ ചേച്ചിയുടെ രണ്ടു കണ്ണും നിറയുന്നുണ്ടായിരുന്നു. എനിക്കെന്തോ വല്ലാത്ത കുറ്റബോധം തോന്നി.
“ഞാൻ പറഞ്ഞല്ലോ ഞാൻ എന്റെ ചേച്ചിയായി കണ്ടുതന്നെയാണ് ചോദിച്ചത്.. അത് ചേച്ചിക്ക് സങ്കടം ഉണ്ടാക്കി എങ്കിൽ മാപ്പ്…”
“കുഴപ്പമില്ല നന്ദു… നീ അങ്ങനെ ചോദിച്ചപ്പോൾ നീയും എന്നെ അങ്ങനെയാണോ കാണുന്നത് എനിക്ക് തോന്നി.. അതാ സങ്കടം ആയത്…”
അങ്ങനെ സെൻറ് ഡയലോഗിലും പ്രകടനത്തിലും ചേച്ചിയുടെ മനസ്സലിഞ്ഞു. ഇപ്പോൾ എന്നോടുള്ള ദേഷ്യം മുഴുവൻ മാറി എന്നെനിക്കുറപ്പായി.
“ചേച്ചി ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ..”
“ഇല്ല മോനെ… പിന്നെ നിനക്കറിയില്ലേ എനിക്ക് ഇവിടെ ഈ നാട്ടിൽ അങ്ങനെ ഫ്രണ്ട്സ് ആയിട്ട് ആരുമില്ല. സ്കൂളിൽ ആണെങ്കിൽ രണ്ട് ലേഡി ടീച്ചർ ആണുള്ളത്. അവരാണെങ്കിൽ നല്ല പ്രായമുള്ളവരും.. ഞാൻ മുൻപൊക്കെ അനിയത്തിയുമായി ആയിരുന്നു സംസാരിക്കാറ്. ദിവസവും മണിക്കൂറുകളോളം ഞാൻ അവളുമായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോ അവള് പ്രഗ്നൻറ് ആയതിനുശേഷം ഞാൻ അധികം നേരം സംസാരിക്കാൻ നിൽക്കാറില്ല. പ്രഗ്നൻസിയിൽ പരമാവധി ഫോൺ യൂസ് ചെയ്യാത്തത് അല്ലേ നല്ലത്… അതുകൊണ്ട് ഞാൻ മോനോട് ഒരു ഫ്രണ്ടിനോട് എന്നപോലെ എല്ലാകാര്യവും തുറന്ന് സംസാരിക്കുന്നത്.. നിൻറെ അടുത്ത് നിൽക്കുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ ഭയങ്കര കംഫർട്ട് ആയിരുന്നു, ഇന്നലെ നീ അങ്ങനെ ചോദിക്കും വരെ”
“അത് വിട്ടുകള ചേച്ചി.. ഞാൻ ഒരിക്കലും ചേച്ചിയോട് വേറൊരു രീതിയിൽ പെരുമാറില്ല.. ചേച്ചിക്ക് എന്നെ ഒരു ഫ്രണ്ട് ആയിട്ടോ അനിയൻ ആയിട്ട് എങ്ങനെ വേണേലും കാണുകയും എന്തും പറയുകയും ചെയ്യാം..”