അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Posted by

ഞാൻ കുളിച്ചു റെഡി ആയി അവിടേക്ക് വെച്ച് പിടിച്ചു.നല്ല കിടിലൻ ഇരു നില വീട്.മൂവായിരം സ്ക്വയർ ഫീറ്റ് എങ്ങാൻ ആണ്.അല്ലേലും പൈസക്ക് ഒന്നും ഒരു കുറവ് ഇല്ലാത്തതുകൊണ്ട് 5000 സ്ക്വയർ ഫീറ്റ് വേണമെങ്കിലും വെക്കാല്ലോ.

ഞാൻ എത്തുമ്പോഴേക്കും പൂജ തുടങ്ങിയിരുന്നു.ചേട്ടനും അനുവേച്ചിയും അച്ഛനും അമ്മയും അനുവേച്ചിയുടെ ഫാമിലിയിൽ നിന്നും കുറച്ചു പേരും ഉണ്ട്.

“എന്താ നന്ദു… ഉറങ്ങിപ്പോഴോ നിന്നോട്..കണ്ണേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഉറക്കം ഇല്ലാതിരിക്കോ.മൂന്ന് നാല് ദിവസമായി ഓട്ടം തന്നെയല്ലേ അവന് പണി.ക്ഷീണം കാണില്ലേ.” കണ്ണേട്ടൻ്റെ അമ്മ എന്നെ സപ്പോർട്ട് ചെയ്യാൻ എന്ന് വണ്ണം പറഞ്ഞു.

കണ്ണേട്ടൻ്റെ അമ്മയ്ക്ക് എന്നോട് വലിയ കാര്യം ആണ്.അമ്മയ്ക്ക് മാത്രം അല്ല,അച്ഛനും കണ്ണേട്ടനും എന്നെ വലിയ കാര്യം ആണ്.വീട്ടിലും നാട്ടിലും എനിക്ക് ഒരു നല്ല കുട്ടി ഇമേജ് ആയിരുന്നു.ദുശ്ശീലം ഒന്നും തന്നെ ഇല്ല(ഇപ്പോൾ ഇല്ല എന്ന് പറയുന്നതാവും നല്ലത്,അത് വഴിയെ പറയാം),രാഷ്ട്രീയം ഇല്ല..ആകെ ഉള്ളത് കിടിലൻ കുറച്ചു ഫ്രണ്ട്സ് ആണ്.ഒന്നിച്ചു ചെറുപ്പം മുതലേ കളിച്ചു വന്ന കുറച്ചു ഫ്രണ്ട്സ്.!!!!!!!!!

അമ്മ പറഞ്ഞതും ശെരിയാ..കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പണിയോട് പണി തന്നെ ആയിരുന്നു..കുടുംബത്തിൽ ചെറുപ്പക്കാരായ ആൺ കുട്ടികൾ കുറവായത് കൊണ്ടും ഉള്ളവർ എല്ലാം കുറെ ദൂരെ ആയത് കൊണ്ടും കണ്ണേട്ടന് എന്ത് സഹായത്തിനും എന്നെയാണ് വിളിക്കുക.അതു കൊണ്ട് തന്നെ അനുവേച്ചിയും ആയി നല്ലൊരു ബന്ധം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *