“ദേ ചേച്ചി വേണ്ടേ..”
“നന്ദൂട്ടൻ ദേഷ്യം വന്നോ… ഞാൻ ചുമ്മാ കളിയാക്കിയതല്ലേ…”
“ഇല്ല ചേച്ചി ദേഷ്യം ഒന്നും വന്നില്ല..”
“ആണോ.. എന്നാ മോൻ കാര്യം പറ.. ഞാൻ കണ്ണേട്ടനോടും അമ്മയോടും ഒന്നും പറയില്ല..”
ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് വേറെ ആരും അറിയില്ല എന്നൊരു ഉറപ്പ് എനിക്ക് തന്നല്ലോ.അതായിരുന്നു എൻ്റെ ആദ്യത്തെ ഹോപ്പ് പോയിൻ്റ്,നല്ലോണം ട്രൈ ചെയ്താൽ ചേച്ചി വളയും എന്നു തോന്നിയ ആദ്യത്തെ പോയിൻറ്.
അങ്ങനെ ഒരു ഉറപ്പ് കിട്ടിയതിനു ശേഷം പിന്നെ ഒന്നും ഒളിച്ചു വെക്കണമെന്ന് എനിക്ക് തോന്നിയില്ല.
“ഉണ്ട് ഒരാളോട് എനിക്ക് തോന്നിയിരുന്നു…”
“ആഹാ പോരട്ടെ പോരട്ടെ..എന്നിട്ട്..”
“ഞാൻ അവളോട് കമ്പനി ആവാൻ ഒക്കെ ട്രൈ ചെയ്തു. ഒന്ന് രണ്ട് തവണ ഞങ്ങൾ ഒന്നിച്ച് പുറത്ത് ഷോപ്പിങിന് ഒക്കെ പോയിരുന്നു. അതോടെ ഒന്നു രണ്ടുമാസത്തേക്ക് അമ്മ തന്ന പോക്കറ്റ് മണിയെല്ലാം കാലിയായിരുന്നു. അതിനുശേഷം പൈസ ചെലവാക്കി കൊണ്ടുള്ള ഒന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.
“ശ്ശേ നശിപ്പിച്ചു. നീ നീയെന്താ ഒരാളാ
,ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും ഇതൊക്കെ നടത്തണ്ടേ..”
“ചേച്ചിക്ക് അത് പറയാം അന്നൊന്നും അമ്മയുടെ കയ്യിൽ നിന്നും അങ്ങനെ പൈസ ഒന്നും കിട്ടില്ല, പിന്നെ ഇടയ്ക്ക് കണ്ണേട്ടന്റെ അമ്മ വല്ലതും തരുമായിരുന്നു.”
“ആട്ടെ, നീ ആ കുട്ടിയുടെ ഫോട്ടോ ഒന്ന് കാണിച്ചേ..ഇൻസ്റ്റയിൽ നിൻറെ ഫ്രണ്ട് ആയിരിക്കുമല്ലോ അല്ലേ..”
“ആ ഫ്രണ്ട് ആണ് ഞാൻ കാണിച്ചു തരാം..”
അങ്ങനെ ഞാൻ insta തുറന്ന് അവളുടെ ഫോട്ടോ ചേച്ചിക്ക് കാണിച്ചു കൊടുത്തു.