“ഇല്ലടാ അത് പിന്നെ കോടതി ഇടവിട്ട് കേസ് തള്ളികളഞ്ഞിരുന്നു, പരസ്പര സമ്മതത്തോടെ കൂടെയുള്ള ബന്ധമായതുകൊണ്ട് കേസ് നിലനിൽക്കില്ല എന്നായിരുന്നു പറഞ്ഞത്”
“ആണോ അത് ഞാൻ വായിച്ചില്ലായിരുന്നു… ഇങ്ങനെയുള്ള ആൺകുട്ടികൾ ഒന്നും റിയൽ ആയിട്ട് ലവ് ചെയ്യുന്നതായിരിക്കില്ല, പക്ഷേ അങ്ങനെയുള്ളവർക്കാണ് പെണ്ണ് പെട്ടെന്ന് സെറ്റ് ആവുന്നത്.. കാര്യം കഴിയുമ്പോൾ അവർ നൈസായിട്ട് തേച്ചു പോകും. പിന്നെ ഒന്നുമറിയാത്ത പാവം ആരുടെയും തലയിൽ ആകും”
“അങ്ങനെ ചെയ്യുന്നവർക്ക് അങ്ങനെയുള്ള പെണ്ണിനെ തന്നെയാവും പിന്നെ കിട്ടുക, കേട്ടിട്ടില്ലേ Karma is boomerang”
“അതൊക്കെ വെറുതെയാ ചേച്ചി അങ്ങനെയൊന്നുമില്ല”
“ഞാനത് പറഞ്ഞപ്പോൾ നിനക്കെന്താ ഒരു ടെൻഷൻ, നിനക്ക് ലവർ ഇല്ലെന്ന് നീ പറഞ്ഞു, പക്ഷേ ഇതുപോലുള്ള വല്ലതും ഉണ്ടായിരുന്നോ ബാംഗ്ലൂരിൽ. സീരിയസ് അല്ലാതെ ഇങ്ങനെയുള്ള റിലേഷൻഷിപ്പ്”
“ഇല്ലേ ചേച്ചി, ഇങ്ങനെയുള്ള റിലേഷൻഷിപ്പ് ഉള്ളവർ ഒക്കെ ഒരുപാട് ഉണ്ടായിരുന്നു, എൻറെ ഫ്രണ്ട്സ് ഒന്ന് രണ്ട് പേർക്ക് ഉണ്ടായിരുന്നു, ഇതുപോലുള്ള റിലേഷൻഷിപ്പ് മെയിന്റൈൻ ചെയ്യാൻ നല്ലോണം പൈസ ചെലവാകും”
“അപ്പോൾ പൈസ ഇല്ലാഞ്ഞിട്ടാണോ മോൻ ട്രൈ ചെയ്യാഞ്ഞത്, അല്ലാതെ താൽപര്യമില്ലാഞ്ഞിട്ടല്ല”
“ദൈവമേ ഞാൻ എന്തു പറഞ്ഞാലും തിരിച്ചത് എൻറെ നേരെ തന്നെയാണല്ലോ..”
“നീ കാര്യം പറ ഞാൻ വേറെ ആരോടും പറയാൻ ഒന്നും പോകുന്നില്ല..”
“ഇല്ല ചേച്ചിയെ അങ്ങനെയൊന്നും എനിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ല”
“അത് വെറുതെ, നിൻറെ ടീനേജ് പ്രായം മുതൽ കഴിഞ്ഞ മാസം വരെ നീ ബാംഗ്ലൂർ അല്ലേ ചിലവിട്ടത്, ഒരു ടീനേജിൽ ഉള്ള ബോയ്സ് എന്തൊക്കെ ചിന്തിക്കുമെന്ന് എനിക്ക് അറിയാം. ഇനി നീ ബോയ് അല്ലേ…”