കുട്ടൻ [രാകേഷ്]

Posted by

എന്നാൽ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തോണ്ട് ആവും അവൾ എന്തോ തെറി പറഞ്ഞു ദേഷ്യത്തിൽ മുൻപോട്ട് നടന്നു.. ഇനി രണ്ട് കിലോമീറ്റർ നടന്നാലേ ബസ് കിട്ടു.. എന്നാൽ ഒരു എളുപ്പവഴി റബ്ബർ തോട്ടത്തിലെ കാടിനുള്ളിൽ കൂടി നടക്കുന്നത് ആണ്.. അത്‌ വഴി പോകുമ്പോൾ ആണ് കുട്ടന്റെ വീടും..

കുട്ടൻ മനസ്സിൽ ഒരു പ്ലാൻ തയ്യാറാക്കി വേഗം നടന്ന് അവൾക്ക് അരികിൽ എത്തി.. അവളെ കടന്ന് മുൻപിൽ കയറി പോകും നേരം അവളെ ഒന്ന് നോക്കി.. അവളും നോക്കി.. അപ്പോ കണ്ടപോലെ കുട്ടൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് കമ്മിഷണർ സാറിന്റെ മകൾ അല്ലെ..

അവൾ ഒന്ന് ഞെട്ടി ഇയാൾക്ക് എങ്ങനെ എന്നെ അറിയാം എന്ന ചിന്ത അവൾക്ക് ഉണ്ടായി..

അതെ. അവൾ പേടിച്ചപോലെ പറഞ്ഞു..

എന്താ ഇവിടെ..?

അത്‌ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ് അച്ചനെ അറിയാമോ..

അതെ അന്ന് എന്നെ കണ്ടത് ഓർക്കുന്നില്ലേ ശ്രീനിവാസൻ സർ പറഞ്ഞിട്ടുണ്ട് അന്ന് എന്നോട് പുള്ളി വഴിയിൽ ജീപ്പ് നിർത്തി സംസാരിക്കുമ്പോൾ കുട്ടി അതിൽ ഉണ്ടായിരുന്നു..

പെട്ടന്ന് അവൾ എന്തോ ഓർത്തപോലെ ഓ സോറി അന്ന് ശ്രദ്ധിച്ചില്ല..മറുപടി പറഞ്ഞു അവൾ മുൻപോട്ട് നടന്നു..

എന്ത് പറ്റി സർ വരില്ലേ കൊണ്ട് പോകാൻ.. വീണ്ടും അയാളുടെ ചോദ്യം കെട്ട് അവൾ തിരിഞ്ഞു നിന്നു..

ഇല്ല അവർ എല്ലാരും ഒരു കേസിന്റെ കാര്യത്തിന് ദുരെ എവിടെയോ പോയിരിക്കുവാണ് എന്റെ വണ്ടി കേടായത് കൊണ്ട് ബസിന് ആണ് വന്നത്…

എന്ന് പറഞ്ഞു അവൾ തിരിഞ്ഞു..

ഇതുവഴി പോയാൽ ദുരം കൂടുതൽ ആണ് വേറെ ഒരു വഴിയുണ്ട് പെട്ടന്ന് എത്തും.. ഞാൻ കൊണ്ടാക്കാം സമയം ഇത്രെയും ആയില്ലേ.. നല്ല മഴയും വരുന്നു..

Leave a Reply

Your email address will not be published. Required fields are marked *