ഈ പെണ്ണ്….. ദേവു ചെന്ന് ഡോർ ക്ലോസു ചെയ്തു…..
ഡീ… ദേവൂട്ടി … നാളെ പോയാൽ പോരെ …… സോപ്പിടാൻ ആണ് ദിയ അവളെ ദേവൂട്ടി എന്ന് വിളിക്കുന്നത്…
പോടീ… അമ്മയോടെന്തു പറയും…
ഇന്ന് തന്നെ. പോയേക്കാം….
ഡീ … നീയുടെ ഉണ്ടേൽ എനിക്ക് നിൽക്കാൻ പറ്റൂ …
‘അമ്മ നിന്നെ വിളിക്കും… ഇനി വീട്ടിൽ നിന്നും എസ്‌കേപ്പ് ആവാൻ പാടാണ് …. പ്ളീസ് ഡീ …. ദിയ കെഞ്ചി… ഒറ്റ ദിവസം….
ദേവു ഒന്ന് ആലോചിച്ചു…..
അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാം ….
ഒരു ദിവസം കൂടി നിന്നാൽ എന്ജോയ് ചെയ്തു പോകാം…..
ഇനിയെന്ന വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റുക??
നിന്നാൽ??? കുറച്ചു നേരം കൂടി ആദിക്ക് ഒപ്പം സ്പെൻഡ് ചെയ്യാം….
മ്മ്മ്… നോക്കെട്ടെടി …. അമ്മയോട് പറഞ്ഞു നോക്കാം….
അവൾ ഫോൺ എടുത്തു ദിയക്ക് അടുത്തേക് കിടന്നു….
ഓഹ്… മിസ് കാൾ…. ‘അമ്മ വിളിച്ചിരുന്നു….
വിളിക്കാനൊരുങ്ങിയ ദേവൂനെ ദിയ തടഞ്ഞു…. ഡി പൊട്ടി… എന്താ പറയേണ്ടെന്നു പ്ലാൻ ചെയ്തു വിളിക്കു…
ദേവൂ ഒന്നാലോചിച്ചിട്ടു അമ്മയെ വിളിച്ചു …
ആ… അമ്മെ വാഷ്‌റൂമിൽ ആയിരുന്നു… ഇപ്പോഴാ കാൾ കണ്ടത്….
ദേവു തന്ത്രത്തിൽ കാര്യം അവതരിപ്പിച്ചു…. അമ്മെ… ഒരു ദിവസം കൂടി കഴിഞ്ഞേ വരാന് പറ്റു … HOD … നാളെ വരൂ….
ദിയ ഉണ്ടല്ലോ അല്ലെ മോളെ???
ഉണ്ട് അമ്മെ… ഞാൻ കൊടുക്കണോ???
ദിയ… ഫോൺ മേടിച്ചു സംസാരിച്ചു….
‘അമ്മ ഓക്കേ പറഞ്ഞു….
താങ്ക്സ് ഡി… അവൾ ദേവൂനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…